Quantcast

പത്തിന് ശേഷം എന്ത് എന്ന് ആശങ്കയുണ്ടോ; നിങ്ങളുടെ കരിയറിലേക്കുള്ള 'എന്‍ട്രന്‍സാ'ണ് ഈ സ്ഥാപനം

ഒരു വിദ്യാര്‍ത്ഥിക്ക് ജീവിതത്തില്‍ അഭിമുഖീകരിക്കാന്‍ നിരവധി പ്രവേശന പരീക്ഷകളുണ്ട്. അതിനായി അവരെ പ്രാപ്തരാക്കുകയാണ് ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍

MediaOne Logo

  • Updated:

    2021-02-10 06:56:56.0

Published:

10 Feb 2021 7:11 AM GMT

പത്തിന് ശേഷം എന്ത് എന്ന് ആശങ്കയുണ്ടോ; നിങ്ങളുടെ കരിയറിലേക്കുള്ള എന്‍ട്രന്‍സാണ് ഈ സ്ഥാപനം
X

''പത്തിലെത്തിയില്ലേ?''

''പഠനമെങ്ങനെ പോകുന്നു?''

''പ്ലസ്ടു ഏതാണ് എടുക്കുന്നത്?''

''സയന്‍സ് ആണോ, എന്‍ട്രന്‍സ് കോച്ചിംഗിന് പോകുന്നുണ്ടോ?''

''മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശനത്തിന് വേണ്ടി മാത്രമാണോ എന്‍ട്രന്‍സ് പരീക്ഷകള്‍?''

''സയന്‍സ് എടുത്താല്‍ മാത്രമാണോ എന്‍ട്രന്‍സ് പരീക്ഷ എഴുതേണ്ടത്?''

''എം.ബി.എക്ക് ചേരണമെങ്കില്‍, സി.എക്ക് ചേരണമെങ്കില്‍, ഐ.എ.എസ് നേടണമെങ്കില്‍ എന്‍ട്രന്‍സ് പരീക്ഷകളില്ലേ?''

ഒരു ശരാശരി പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കുഴയ്ക്കുന്ന ചോദ്യങ്ങളാണ് ഇതെല്ലാം. എന്‍ട്രന്‍സ് എക്സാമെന്നാല്‍ ഒരു കാലം വരെ അത് മെഡിക്കല്‍ ‍- എഞ്ചിനീയറിംഗ് മേഖലകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ മാത്രമായിരുന്നു. എന്നാലിന്ന് അതല്ല അവസ്ഥ. പുതിയ കാലത്തെ കരിയറുകളെല്ലാം വ്യത്യസ്തമാണ്. അതിനനുസരിച്ച് പ്ലസ്ടു കഴിഞ്ഞ ഒരു വിദ്യാര്‍ത്ഥി അഭിമുഖീകരിക്കാന്‍ പോകുന്ന എന്‍ട്രന്‍സ് പരീക്ഷകളും വ്യത്യസ്തമാണ്.

എന്തുകൊണ്ട് ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ വ്യത്യസ്തമാകുന്നു?

ഒരു വിദ്യാര്‍ത്ഥിയുടെ പ്ലസ്ടു പഠനം സയന്‍സിലോ, കൊമേഴ്‍സിലോ, ഹ്യുമാനിറ്റീസിലോ എന്തിലുമായിക്കൊള്ളട്ടെ, ജീവിതത്തില്‍ അവള്‍ക്ക്/അവന് അഭിമുഖീകരിക്കാന്‍ നിരവധി പ്രവേശന പരീക്ഷകളുണ്ട്. അതിനായി അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മലപ്പുറത്തെ ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍ എന്ന വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. റെഗുലര്‍ പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി കുട്ടികളെ സജ്ജമാക്കുന്ന ഒരു റെസിഡെന്‍ഷ്യല്‍ സ്കൂളാണിത്.

ഇന്ത്യക്കകത്തും പുറത്തുമുള്ള മികച്ച യൂണിവേഴ്‌സിറ്റികളുടെ പ്രവേശന പരീക്ഷകളില്‍ മികച്ച വിജയം നേടാനും, ഗവണ്‍മെന്‍റ് ജോലികൾ കരസ്ഥമാക്കാനുള്ള പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയും, ഒപ്പം സാമൂഹ്യ പ്രതിബദ്ധതയും ധാർമിക ബോധവുമുള്ള പ്രഫഷണലുകളായി വിദ്യാര്‍ത്ഥികളെ വളർത്തിയെടുക്കുകയും ചെയ്യുക എന്ന ആശയത്തിലൂന്നിയാണ് ഈ സ്കൂളിന് തുടക്കം കുറിച്ചിരിക്കുന്നത്.

മത്സരപരീക്ഷകളുടെ ലോകത്ത് ആയാസരഹിതമായി ഉല്ലസിച്ച് പഠിക്കുവാനും ആഗ്രഹങ്ങൾക്കൊത്ത കരിയറില്‍ എത്തിപ്പെടാനും ഫേസ് മർക്കസ് വിദ്യാര്‍ത്ഥികളെ സഹായിക്കും. മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ്, IIMകളിലേക്കുള്ള IPM കോച്ചിങ്, CA / CMA/ ACCA ഫൌണ്ടേഷൻ, TISS/ IIT സോഷ്യൽ സയൻസ് /സിവിൽ സർവീസ് എൻട്രൻസ് കോച്ചിംഗ്, ഇന്ത്യക്കകത്തും പുറത്തുമുള്ള മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഉന്നത പഠനത്തിനാവശ്യമായ ഫൗണ്ടേഷൻ കോഴ്‌സുകൾ ഇവയെല്ലാം, വിദ്യാര്‍ത്ഥിയുടെ താത്പര്യം കൂടി മുന്‍നിര്‍ത്തി പ്ലസ്‍ടു പഠനത്തിനൊപ്പം ഉറപ്പുവരുത്തുന്നുണ്ട് ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍.

ഇവിടെ ലഭിക്കുന്ന കൃത്യമായ പരിശീലനം വിദ്യാര്‍ത്ഥികളെ IIT, IISc, AIIMS തുടങ്ങിയ പരമോന്നത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലും മസാച്ചുസെറ്റ്സ്, ഹാർവാർഡ്, കാംബ്രിഡ്ജ്, ഓക്സ്ഫോർഡ് തുടങ്ങിയ ലോകോത്തര യൂണിവേഴ്സിറ്റികളിലും ഉപരിപഠനം നടത്താൻ പ്രാപ്തരാക്കും. ഇന്‍റഗ്രേറ്റഡ് ഇംഗ്ലീഷ് ലാംഗേജ് ടെസ്റ്റുകളായ IELTS, ToEFL സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാനുള്ള കോച്ചിംഗും പഠനത്തിനൊപ്പം നല്‍കുന്നുണ്ട്.

മാറുന്ന കാലത്ത് നമുക്ക് വേണ്ടത് വെറും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മാത്രമല്ല ന്യായാധിപർ, കലക്ടർമാർ, നയതന്ത്രജ്ഞൻമാർ, ഉന്നതാധികാരമുള്ള സെക്രട്ടറിമാർ, ശാസ്ത്രജ്ഞൻമാർ, സാമ്പത്തിക വിശാരദന്മാർ, വിദ്യാഭ്യാസ വിചക്ഷണർ എന്നിവരെ കൂടിയാണെന്നതിന്‍റെ തിരിച്ചറിവില്‍ നിന്നാണ് ഇത്തരമൊരു സ്കൂളിന്‍റെ പിറവി.

മക്കള്‍ക്ക് നാട്ടില്‍ മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന പ്രവാസികളുടെ ആഗ്രഹത്തിനൊപ്പം:

മക്കള്‍ക്ക് നാട്ടില്‍തന്നെ മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന പ്രവാസികളുടെ ആഗ്രഹത്തിനൊപ്പമാണ് ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍. സ്കൂള്‍തന്നെ നേരിട്ട് നടത്തുന്ന, PMSAT (ഫേസ് മര്‍ക്കസ് സ്കൊളാസ്റ്റിക് ആപ്ടിട്യൂഡ് ടെസ്റ്റ്) എന്ന അഭിരുചി പരീക്ഷ നടത്തിയാണ് പ്ലസ് വണിലേക്കുള്ള കുട്ടികള്‍ക്ക് അഡ്‍മിഷന്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫേസ് മര്‍ക്കസ് സ്കൊളാസ്റ്റിക് ആപ്ടിട്യൂഡ് ടെസ്റ്റില്‍ അതുകൊണ്ടുതന്നെ മുന്‍ഗണന പ്രവാസികളുടെ മക്കള്‍ക്കായിരുന്നു. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും PMSAT നടത്തിയാണ് ആദ്യ ബാച്ചിലെ കുട്ടികളെ തെരഞ്ഞടുത്തത്. റെസിഡെന്‍ഷ്യല്‍ സ്കൂള്‍ ആയതിനാല്‍ മക്കളെ നാട്ടില്‍ നിര്‍ത്തി പഠിപ്പിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്കുള്ള ആശങ്കകള്‍ കുറയ്ക്കുകയാണ് ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍. മാത്രമല്ല, കുട്ടികള്‍ക്ക് രക്ഷിതാക്കളുമായി വീഡിയോ കോളിനുള്ള സൌകര്യവും വിസ പുതുക്കാനാവശ്യമായ ലീവും സ്കൂള്‍ അധികൃതര്‍ നല്‍കുന്നുണ്ട്.

എന്താണ് ഫേസ് മര്‍ക്കസ് സ്കൊളാസ്റ്റിക് ആപ്ടിട്യൂഡ് ടെസ്റ്റ്?

കേരളത്തിലും ഗൾഫ് രാജ്യങ്ങളില്‍ നിന്നുമായി അയ്യായിരത്തിലധികം വിദ്യാർത്ഥികളാണ് കഴിഞ്ഞ വര്‍ഷത്തെ അഭിരുചി (PMSAT) പരീക്ഷയിൽ പങ്കെടുത്തത്. ഇവരില്‍ നിന്ന് ടോപ് റാങ്കിലെത്തിയ 150 വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി വയനാട് വില്ലേജ് റിസോർട്ടിൽ മൂന്ന് ദിവസം നീണ്ടു നിന്ന Scholars’ Cafe വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിച്ചാണ് ആദ്യ ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുത്തത്. മൂന്ന് സ്ട്രീമിലുമായി 85 ഓളം കുട്ടികളാണ് ആദ്യ ബാച്ചില്‍ അഡ്‍മിഷന്‍ നേടിയിട്ടുള്ളത്. കോവിഡ്-19 ന്‍റെ പശ്ചാത്തലത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മികവുറ്റ മലയാളി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പുവരുത്താനും രക്ഷിതാക്കൾക്ക് ആശ്വാസമേകാനുമായി ഒരു കോടിയുടെ സ്കോളര്‍ഷിപ്പാണ് ഫേസ് മര്‍ക്കസ് തങ്ങളുടെ ആദ്യ ബാച്ചിലെ കുട്ടികള്‍ക്ക് നല്‍കിയിട്ടുള്ളത്.

ഇത്തവണ PMSAT ഓണ്‍ലൈന്‍ ആയിട്ടാണ് നടത്തുന്നത്. ഇപ്പോള്‍ പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് ടെസ്റ്റ്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കായി ഇത്തവണയും വയനാട്ടില്‍ ക്യാമ്പ് നടക്കും. 24 മണിക്കൂറായിരിക്കും ക്യാമ്പ്. കാമ്പസില്‍ കുട്ടികള്‍ക്കായി കാത്തുവെച്ചത് എന്താണോ അതിന്‍റെ ഒരു ഡെമോ ആയിരിക്കും ആ ക്യാമ്പുകള്‍.

ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ മെന്‍റര്‍:

റെസിഡെന്‍ഷ്യല്‍ സ്കൂളുകളായതുകൊണ്ട് ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ മെന്‍റര്‍ ഉണ്ടായിരിക്കും. ഈ മെന്‍റര്‍ കുട്ടികളുടെ പഠനത്തിലും സ്വഭാവത്തിലും ഗുണപരമായ സ്വാധീനം ചെലുത്തുന്നവരും കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സാമൂഹ്യ പ്രതിബദ്ധത വളർത്തുന്നതിലും ശ്രദ്ധിക്കുന്നവരായിരിക്കും.

നിര്‍ബന്ധിത സാമൂഹ്യ സേവനവും പഠനത്തിന്‍റെ ഭാഗമാണ്. അത്യാധുനിക സൗകര്യങ്ങളുള്ള ക്ലാസ് റൂമുകളും ഹോസ്റ്റലും കാന്‍റീനുമാണ് ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണലിന്‍റെ മറ്റൊരു പ്രത്യേകത.

മുപ്പതുവര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള കൊണ്ടോട്ടിയിലെ സി.ബി.എസ്.ഇ സ്കൂളായ മര്‍ക്കസുല്‍ ഉലൂം ഇംഗ്ലീഷ് സ്കൂളിന്‍റെ ഹയര്‍സെക്കണ്ടറി വിഭാഗമാണ് ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണലായി മാറ്റിയിരിക്കുന്നത്. ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ യുവ ശാസ്ത്രജ്ഞൻ ഡോ. ഹാരിസ് പരേങ്ങലാണ് പ്രിന്‍സിപ്പല്‍. ഫാറൂഖ് കോളേജിലെ മാത്‍സ് പ്രഫസർ മുഹമ്മദ് നിഷാദാണ് അക്കാദമിക് കോഡിനേറ്റർ.

PMSAT പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫോണ്‍ : 91 9744117974

വെബ്‍സൈറ്റ്: www.phasemarkaz.in

Email : phasemarkaz@gmail.com

TAGS :

Next Story