Quantcast

ഒമാനിൽ ഹോട്ടൽ ക്വാറൻറീനിൽ ഇളവ്

60 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഇളവ് ബാധകമാണ്

MediaOne Logo

  • Published:

    24 Feb 2021 6:51 AM IST

ഒമാനിൽ ഹോട്ടൽ ക്വാറൻറീനിൽ  ഇളവ്
X

ഒമാനിൽ ഹോട്ടൽ ക്വാറൻറീനിൽ ഇളവ്. ഹോട്ടൽ ക്വാറൻറീൻ ഇളവ് സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ ഉത്തരവ് പുറത്തിറങ്ങി.ഇത് പ്രകാരം 18 വയസിൽ താഴെയുള്ളവർ ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ ചെക്ക് ഇൻ സമയത്ത് ഹോട്ടൽ ബുക്ക് ചെയ്ത രേഖകൾ കാണിക്കേണ്ടതില്ല.

60 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഇളവ് ബാധകമാണ്. ഇവരും ചെക്ക് ഇൻ സമയത്ത് ഹോട്ടൽ ബുക്ക് ചെയ്ത രേഖ കാണിക്കേണ്ടതില്ല.ഒമാനിലേക്ക് നിയോഗിക്കപ്പെട്ട നയതന്ത്ര പ്രതിനിധികൾ, കുടുംബാംഗങ്ങൾ, സന്ദർശനത്തിനായി വരുന്നവർ എന്നിവർക്കും ഇളവ് ലഭിക്കും.

പ്രത്യേക പരിചരണം ആവശ്യമുള്ള അസുഖ ബാധിതർക്കും ഇളവ് ബാധകമാണ്. പ്രത്യേക പരിചരണം വേണമെന്ന് കാണിക്കുന്ന രേഖകൾ ഇവരുടെ കൈവശം ഉണ്ടാകണം. പരിചരണത്തിനായി ഒപ്പം വരുന്നയാൾക്കും നിബന്ധനകൾക്ക് വിധേയമായി ഇളവ് ലഭിക്കും.കുട്ടികളെ പരിചരിക്കാൻ ആരുമില്ലാത്തവർക്ക് ഹോം ക്വാറൈൻറൻ ആവശ്യപ്പെടാമെന്നും സാഹചര്യം നോക്കി അനുമതി നൽകുമെന്നും അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇങ്ങനെ അപേക്ഷിച്ചത് പ്രകാരം വീട്ടിൽ ക്വാറൻറീന് നിരവധി പേർക്ക് അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ അനുമതി ലഭിക്കാത്താവരും ധാരാളം ഉണ്ട്.

TAGS :

Next Story