യാക്കോബായ സഭ പ്രതിനിധികൾ ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും
സഭാ തർക്കത്തിൽ നിയമപരമായ പരിരക്ഷ ഉറപ്പാക്കി സർക്കാരിന്‍റെ പിന്തുണ നേടുകയാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശമെന്ന് പ്രതിനിധികൾ പറഞ്ഞു

യാക്കോബായ സഭ പ്രതിനിധികൾ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, മീഡിയ കമ്മീഷൻ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് എന്നിവരാണ് ചർച്ചക്ക് എത്തിയത്.
സഭാ തർക്കത്തിൽ നിയമപരമായ പരിരക്ഷ ഉറപ്പാക്കി സർക്കാരിന്‍റെ പിന്തുണ നേടുകയാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശമെന്ന് പ്രതിനിധികൾ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ സഭ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന സൂചനകൾ പുറത്തുവന്ന സാഹചര്യത്തിൽ ചർച്ചക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആർ.എസ്.എസ് നേതൃത്വവുമായും പ്രധാനമന്ത്രിയുമായും സഭാ നേതൃത്വം നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. ജെ.പി നദ്ദ, വി. മുരളീധരൻ അടക്കമുളള കേന്ദ്രനേതാക്കളുമായും ചർച്ച നടത്തും.
Next Story
Adjust Story Font
16

