ഐ.സി.സിയുടെ മികച്ച താരമായി ഋഷഭ് പന്ത്; പിന്തള്ളിയത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് ഐ.സി.സിയുടെ മികച്ച താരത്തിനുള്ള പുരസ്കാരം

MediaOne Logo

  • Updated:

    2021-02-08 13:43:50.0

Published:

8 Feb 2021 1:43 PM GMT

ഐ.സി.സിയുടെ മികച്ച താരമായി ഋഷഭ് പന്ത്; പിന്തള്ളിയത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ
X

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് ഐ.സി.സിയുടെ മികച്ച താരത്തിനുള്ള പുരസ്കാരം. ഓരോ മാസവും മികച്ച താരത്തെ തെരഞ്ഞെടുക്കുന്ന ഐ.സി.സിയുടെ പുതിയ രീതി പ്രകാരം നടന്ന ആദ്യ വോട്ടിങിലാണ് ഋഷഭ് പന്തിനെ മികച്ച താരമായി തെരഞ്ഞെടുത്തത്. ജനുവരി മാസത്തെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, അയര്‍ലന്‍ഡിന്‍റെ പോള്‍ സ്റ്റിര്‍ലിങ് എന്നിവരെ പിന്തള്ളിയാണ് ഇന്ത്യന്‍ യുവതാരം ഒന്നാമതെത്തിയത്.

ആസ്ട്രേലിയന്‍ പര്യടനത്തിലെ മികച്ച പ്രകടനമാണ് പന്തിന് തുണയായത്. അവാര്‍ഡ് ലഭിച്ചതിലെ സന്തോഷം പങ്കുവെച്ച പന്ത് പുരസ്കാരം ടീമിന് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞു.

ഏതൊരു കായിക താരത്തെയും സംബന്ധിച്ച് ടീമിന് വിജയം നേടിക്കൊടുക്കാന്‍ കഴിയുക എന്നതാണ് ഏറ്റവും വലിയ പുരസ്കാരം. എന്നിരുന്നാലും ഇത്തരം തുടക്കങ്ങള്‍ യുവതാരങ്ങള്‍ ക്ക് വലിയ പ്രചോദനമായിരിക്കും നല്‍കുക. ഐ.സി.സിയുടെ പ്രഥമ 'പ്ലേയര്‍ ഓഫ് ദി മന്ത്' പുരസ്കാരം നേടിയ സന്തോഷം പങ്കുവെക്കുന്നതിനിടെ ഋഷഭ് പന്ത് പറഞ്ഞു.

TAGS :

Next Story