Quantcast

'ടീം തന്നിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്തോ, അത് നല്‍കാന്‍ ഹാർദ്ദിക് പാണ്ഡ്യ തയ്യാറാണ്' രോഹിത് ശര്‍മ്മ

2019 ഒക്ടോബറിൽ നട്ടെല്ലിന് പരിക്ക് പറ്റി ശസ്ത്രക്രിയക്ക് വിധേയനായ പാണ്ഡ്യ കഴിഞ്ഞ വർഷം ഐ‌പി‌എല്ലില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും പന്തെറിഞ്ഞില്ല

MediaOne Logo

  • Published:

    10 March 2021 8:36 PM IST

ടീം തന്നിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്തോ, അത് നല്‍കാന്‍ ഹാർദ്ദിക് പാണ്ഡ്യ തയ്യാറാണ് രോഹിത് ശര്‍മ്മ
X

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഹാര്‍ദ്ദീക് പാണ്ഡ്യ ബൗളിങ്ങിലും കാര്യമായ സംഭാവനകള്‍ ചെയ്യുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഇന്ത്യന്‍ ഉപ നായകന്‍ രോഹിത് ശര്‍മ്മ. പരിക്കിനെത്തുടര്‍ന്ന് ബൗളിങ് ചെയ്യുന്നതില്‍ നിന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വിട്ടുനില്‍ക്കുകയായിരുന്നു.

2019 ഒക്ടോബറിൽ നട്ടെല്ലിന് പരിക്ക് പറ്റി ശസ്ത്രക്രിയക്ക് വിധേയനായ പാണ്ഡ്യ കഴിഞ്ഞ വർഷം ഐ‌പി‌എല്ലില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും പന്തെറിഞ്ഞില്ല. ആസ്ട്രേലിയക്കെതിരായ പരമ്പരയില്‍ മികച്ച ഇന്നിങ്ങ്സുള്‍ കളിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചെങ്കിലും ഒരു തവണ മാത്രമാണ് പാണ്ഡ്യ പന്തെറിഞ്ഞത്.

''തീർച്ചയായും, അദ്ദേഹം ടീമിന്‍റെ അവിഭാജ്യ ഘടകമാണ്. ബൗളിങ്ങിലും ബാറ്റിങ്ങിലും അദ്ദേഹം പരിശീലനം ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹം എല്ലാം നല്ല രീതിയില്‍ തന്നെ ചെയ്യുന്നു. ടീം തന്നിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്തോ, അത് ചെയ്യാൻ ഹാർദിക് പാണ്ഡ്യ തയ്യാറാണെന്ന് പ്രതീക്ഷിക്കുന്നു.'' രോഹിത് പറഞ്ഞു. മാര്‍ച്ച് 12നാണ് ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടി20ക്ക് തുടക്കമാകുന്നത്.

TAGS :

Next Story