Quantcast

ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി വിമാന സർവിസുകൾ പുനരാരംഭിക്കാനൊരുങ്ങി റഷ്യ

ഈ മാസം 27 മുതലാണ് സർവീസുകൾ പുനരാരംഭിക്കുക.

MediaOne Logo

  • Published:

    17 Jan 2021 6:27 AM GMT

ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി വിമാന സർവിസുകൾ പുനരാരംഭിക്കാനൊരുങ്ങി റഷ്യ
X

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് നിർത്തിവെച്ച വിമാന സർവീസുകൾ പുരാരംഭിക്കാൻ ഒരുങ്ങി റഷ്യ. ഈ മാസം 27 മുതലാണ് സർവീസുകൾ പുനരാരംഭിക്കുക. ഇന്ത്യ കൂടാതെ ഖത്തർ, വിയറ്റ്‌നാം, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും റഷ്യ വിമാന സർവീസുകൾ നിർത്തി വെച്ചിരിക്കുകയായിരുന്നു.

കോവിഡ് പ്രതിരോധ നടപടികൾക്കായി റഷ്യൻ ഭരണകൂടം ഹെഡ്ക്വാർട്ടേർസിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം കൈക്കൊണ്ടത്. ഈ നാല് രാജ്യങ്ങളിലെയും കോവിഡ് വ്യാപനവും രോഗ സ്ഥിരീകരണ കണക്കും കുറയുന്ന സാഹചര്യത്തിലാണ് റഷ്യയുടെ തീരുമാനം.

TAGS :

Next Story