Quantcast

കോവിഡ്; റഷ്യയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറച്ചതായി കണക്കുകൾ

കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്. ലണ്ടനിലും പോളണ്ടിലുമെല്ലാം ജനസംഖ്യയിലെ വളർച്ചാ നിരക്ക് കുറഞ്ഞു.

MediaOne Logo

  • Published:

    30 Jan 2021 7:08 AM IST

കോവിഡ്; റഷ്യയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറച്ചതായി കണക്കുകൾ
X

കോവിഡ് മഹാമാരി റഷ്യയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറച്ചതായി കണക്കുകൾ. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്. ലണ്ടനിലും പോളണ്ടിലുമെല്ലാം ജനസംഖ്യയിലെ വളർച്ചാ നിരക്ക് കുറഞ്ഞു.

2020 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ മരണനിരക്കിൽ 13 ശതമാനത്തിന്റെ വർധനയാണ് റഷ്യയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് ലക്ഷത്തി മുപ്പതിനായിരത്തോളം അധികം മരണം. കോവിഡ് കാരണം 72,000ത്തിലേറെ പേർ മരിച്ചു. ഇതാണ് ജനസംഖ്യാ വളർച്ചാ നിരക്കിൽ പ്രതിഫലിച്ചത്. 2019മായി തട്ടിച്ചുനോക്കുമ്പോള്‍ ജനസംഖ്യാ വളർച്ചാ നിരക്കിൽ 5 ലക്ഷത്തിന്റെ കുറവ്. ജനനനിരക്ക് കുറയുന്നതും അഭ്യസ്ഥവിദ്യരായ യുവാക്കൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതും മറ്റൊരു കാരണമായി വിദഗ്ധർ പറയുന്നു. പതിനാലരക്കോടിയാണ് റഷ്യയിലെ ജനസംഖ്യ. പോളണ്ടിൽ രണ്ടാം ലോകമഹായുദ്ധകാലത്തിന് സമാനമാണ് സാഹചര്യം.

2019ൽ 30,000 ആളുകളാണ് മരിച്ചതെങ്കിൽ 2020ല്‍ അത് ഇരട്ടിയായി. ലണ്ടനിൽ കഴിഞ്ഞ 30 വർഷത്തിനിടയിലെ കുറഞ്ഞ ജനസംഖ്യാ വളർച്ചാനിരക്കാണ് ഇത്തവണ. കോവിഡിനൊപ്പം ബ്രെക്സിറ്റും കാരണമായെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ 14 മാസത്തിനിടെ ഏഴ് ലക്ഷത്തോളം ആളുകളാണ് ലണ്ടൻ നഗരം വിട്ടത്.

TAGS :

Next Story