വൈരുദ്ധ്യാത്മക ഭൗതികവാദം കൊണ്ട് മാത്രം പ്രസ്ഥാനം നയിക്കാനാവില്ലെന്ന ബോധ്യമാവാം ശബരിമല കേസുകള്‍ പിന്‍വലിച്ചത്; ശോഭ സുരേന്ദ്രന്‍
നേരത്തെ നിലവിലെ ഇന്ത്യൻ പശ്ചാത്തലത്തിൽ വൈരുദ്ധ്യാത്മക ഭൗതിക വാദ ദർശനം പ്രായോഗികമല്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു

വൈരുദ്ധ്യാത്മക ഭൗതികവാദം കൊണ്ട് മാത്രം പ്രസ്ഥാനം നയിക്കാനാവില്ലെന്ന ബോധ്യമാവാം ശബരിമല കേസുകള്‍ പിന്‍വലിച്ചതെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. രാഷ്ട്രീയമായി സംഘപരിവാറിന്‍റെ വിജയമാണിതെന്നും ശബരിമലസമയത്ത് എടുത്തതെല്ലാം കള്ളക്കേസാണെന്ന് ഇതോടെ ബോധ്യമായെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശോഭ സുരേന്ദ്രന്‍ സി.പി.ഐ.എമ്മിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് രംഗത്തുവന്നത്.
ഗോവിന്ദന്‍ മാസ്റ്ററുടെ തുറന്നുപറച്ചില്‍ ഭരണകൂടത്തിനകത്തും പ്രതിഫലിക്കുന്നുണ്ട്. വൈരുദ്ധ്യാത്മക ഭൗതികവാദം മാത്രം മുന്നോട്ടുവെച്ച് പോയാല്‍ പ്രസ്ഥാനത്തെ നയിക്കാനാവില്ലെന്ന ബോധ്യം ആവാം ശബരിമല കേസുകള്‍ പിന്‍വലിക്കാന്‍ കാരണമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
നേരത്തെ നിലവിലെ ഇന്ത്യൻ പശ്ചാത്തലത്തിൽ വൈരുദ്ധ്യാത്മക ഭൗതിക വാദ ദർശനം പ്രായോഗികമല്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഭൗതികവാദ നിലപാട് പോലും സ്വീകരിക്കാൻ പശ്ചാത്തലമില്ലാത്ത ഒരു രാജ്യത്ത് വൈരുദ്ധ്യാത്മക ഭൗതികവാദ ദർശനം പകരം വയ്ക്കണം എന്ന് പറയുന്നത് ഒരിക്കലും സാധിക്കുന്ന ഒന്നല്ലെന്നും ഇന്ത്യൻ സമൂഹത്തിന് ദഹിക്കാൻ കഴിയുന്ന ആശയങ്ങളുമായി മാത്രമേ ഏതു പുരോഗമന പ്രസ്ഥാനത്തിനും മുമ്പോട്ടു പോകാനാവൂ എന്നാണ് എം.വി ഗോവിന്ദന്‍ പ്രതികരിച്ചത്.
ये à¤à¥€ पà¥�ें- വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ല: എംവി ഗോവിന്ദൻ
എന്നാല്‍ എം.വി ഗോവിന്ദനെ തള്ളി പിന്നീട് മന്ത്രി എ.കെ ബാലന്‍ തന്നെ രംഗത്തുവന്നിരുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദം തെളിമയുള്ള ഒരു പ്രത്യയശാസ്ത്രം ആണ്, അതിനെ കമ്യൂണിസ്റ്റുകാർ മുറുകെ പിടിക്കണമെന്നും അത് വിശ്വസിക്കാന്‍ പറ്റാത്ത തത്വശാസ്ത്രമാണ് എന്ന ധാരണ സംഘപരിവാര്‍, ബിജെപിയുണ്ടാക്കുമ്പോള്‍ ഇത് ശരിയാണോ എന്ന തോന്നല്‍ നമുക്ക് കൂടിയുണ്ടായാല്‍ ഇതിന്‍റെ കൂടെ ആളുണ്ടാവില്ലെന്നാണ് എ.കെ ബാലന്‍ പറഞ്ഞത്.
ये à¤à¥€ पà¥�ें- വൈരുദ്ധ്യാത്മക ഭൗതികവാദം കമ്യൂണിസ്റ്റുകാർ മുറുകെ പിടിക്കണം; എം.വി ഗോവിന്ദനെതിരെ എ.കെ ബാലന്‍
Adjust Story Font
16

