Quantcast

ആര്‍.എസ്.എസ് കേന്ദ്രങ്ങളിലെ ബോംബ് ശേഖരം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണം - സാദിഖ് ഉളിയില്‍

ബോംബ് സ്‌ഫോടനത്തിലൂടെ സാമൂഹിക ധ്രുവീകരണം നടത്താനുള്ള ആര്‍.എസ്.എസ് പദ്ധതികള്‍ക്കെതിരില്‍ സാമൂഹിക ജാഗ്രത ശക്തിപ്പെടുത്തണമെന്ന് സാദിഖ് ഉളിയില്‍ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2024-03-30 10:38:03.0

Published:

30 March 2024 9:57 AM GMT

Sadiq Uliyil_Welfare party district president calicut
X

കണ്ണൂർ: സെന്‍ട്രല്‍ പൊയിലൂരില്‍ വന്‍ സ്‌ഫോടന ശേഖരം കണ്ടെത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയില്‍ ആവശ്യപ്പെട്ടു.

'കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ആര്‍.എസ്.എസ് സ്വാധീന മേഖലകളില്‍ നിന്ന് നിരന്തരം സ്‌ഫോടന വസ്തുക്കള്‍ പിടി കൂടുന്നത് പതിവായിരിക്കുകയാണ്. ബോംബ് നിര്‍മാണത്തിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങളും ആവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ പഴുതടച്ച അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പ് വരുത്തുന്നതില്‍ പൊലീസ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്.

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആര്‍.എസ്.എസിന്റെയും ബി.ജെ.പി യുടെയും സംസ്ഥാന നേതാക്കളെയടക്കം അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ട് വരണം. ബോംബ് സ്‌ഫോടനത്തിലൂടെ സാമൂഹിക ധ്രുവീകരണം നടത്താനുള്ള ആര്‍.എസ്.എസ് പദ്ധതികള്‍ക്കെതിരില്‍ സാമൂഹിക ജാഗ്രത ശക്തിപ്പെടുത്തണമെന്നും' അദ്ദേഹം ആവശ്യപ്പെട്ടു.



TAGS :

Next Story