Quantcast

മുസ്‍ലിം ലീഗ് വനിതാ സ്ഥാനാർഥിയെ തള്ളി സമസ്ത

മുന്നാക്ക സംവരണം തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാകുമെന്നു അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചു.

MediaOne Logo

  • Published:

    28 Feb 2021 5:00 PM IST

മുസ്‍ലിം ലീഗ് വനിതാ സ്ഥാനാർഥിയെ തള്ളി സമസ്ത
X

മുസ്‍ലിം ലീഗിന് വനിതാ സ്ഥാനാർഥി അത്യാവശ്യമില്ലാത്ത കാര്യമെന്ന് എസ്.വൈ.എസ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. 'സംവരണ തത്വം പാലിക്കാനാണ് സാധാരണ വനിതാ സ്ഥാനാർത്ഥികളെ നിർത്തുന്നത്' നിയമസഭയിലേക്ക് അങ്ങനെ ഒരു സാഹചര്യമില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂർ മീഡിയവണ്ണിനോട് പറഞ്ഞു.

സമസ്തക്ക് ഒരു മുന്നണിയോടും അനുകൂല നിലപാടില്ലെന്ന് പറഞ്ഞ അബ്‍ദുസമദ്, സംഘടനയിലെ വ്യക്തികൾക്ക് രാഷ്ട്രീയമാകാമെന്നും അതെല്ലാം വ്യക്തി സ്വാതന്ത്ര്യമാണെന്നും പറഞ്ഞു.

ഒരു പ്രത്യേക മുന്നണിക്ക് വോട്ട് ചെയ്യണമെന്ന നിർദേശം നൽകില്ല. മുന്നാക്ക സംവരണം തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാകുമെന്നു അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചു.

TAGS :

Next Story