Quantcast

ഗള്‍ഫില്‍ പൊടിക്കാറ്റിന് സാധ്യത

കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

MediaOne Logo

  • Published:

    25 March 2021 8:27 AM IST

ഗള്‍ഫില്‍ പൊടിക്കാറ്റിന് സാധ്യത
X

കുവൈത്തിൽ ഇന്ന് നേരിയ തോതിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. യു.എ.ഇയിൽ ചില ഭാഗങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്.

ബഹ്റൈനിൽ അന്തരീക്ഷ ഊഷ്മാവ് വർധിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സൗദിയില്‍ അന്തരീക്ഷം മേഘാവൃതമാണ്. കിഴക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെടുകയും ചെയ്തു.

വരും ദിവസങ്ങളിലും സൗദിയില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ഖത്തറില്‍ മിക്കയിടങ്ങളിലും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്.

TAGS :

Next Story