'മുരളീധരന്‍ നേമത്തേക്ക് വരുന്നത് ഭൂരിപക്ഷത്തിന്‍റെ ശബ്ദം സഭയില്‍ കേള്‍പ്പിക്കാതിരിക്കാന്‍'
നേമം കാവി മണ്ണായി തുടരും. ആ കാവി കേരളമാകെ പടരുമെന്നും സന്ദീപ് വാരിയർ

നേമത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി കെ മുരളീധരന്റെ പേര് ഉയരുന്നതിനിടെ, വിമർശനവുമായി ബി.ജെ.പി വക്താവ് സന്ദീപ് വാരിയർ. നേമത്തേക്ക് മുരളീധരൻ വരുന്നത് ജയിക്കാനല്ലെന്നും, ഹിന്ദു വിരുദ്ധരായ പ്രവാസികളുടെ പണം പിരിക്കാനാണെന്നും സന്ദീപ് വാരിയർ ഫേസ്ബുക്കിൽ കുറിച്ചു. നേമം കാവി മണ്ണായി തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫിൽ നിന്നുള്ള ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുള്ള സഹകരണത്തിലാണ് മുരളീധരന്റെ കണ്ണ്. അച്ഛനും മകനും സ്വീകരിച്ച ഹിന്ദു വിരുദ്ധതക്ക് നേമത്തെ ജനങ്ങൾ മറുപടി നൽകും. ഭൂരിപക്ഷ വികാരം പ്രകടിപ്പിക്കാൻ ആരും ഉണ്ടാകരുത് എന്നതാണ് മുരളീധരന്റെ സ്ഥാനാർഥിത്വത്തിന്റെ അർഥം. നേമം കാവി മണ്ണായി തുടരും. ആ കാവി കേരളമാകെ പടരുമെന്നും സന്ദീപ് വാരിയർ ഫേസ്ബുക്കിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്:
നേമത്ത് ജയിക്കാനല്ല , പിരിക്കാനാണ് കെ.മുരളീധരൻ്റെ ഉദ്ദേശം . ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുള്ള 'സഹകരണത്തിലാണ് ' മുരളിയുടെ കണ്ണ്. മാറാട് സംഭവത്തിൽ മകനും നിലയ്ക്കലിൽ അച്ഛനും സ്വീകരിച്ച ഹിന്ദു വിരുദ്ധ നിലപാടിന് നേമം തിരിച്ചടി നൽകും. വടക്കാഞ്ചേരിയിൽ സംഭവിച്ചതിനേക്കാൾ വലിയ നാണക്കേട് നേമം മുരളിക്ക് നൽകും. പണ്ട് മാളയിലും നേമത്തും ഒരേ സമയം മത്സരിച്ച് നേമത്തെ ഉപേക്ഷിച്ചു പോയ അച്ഛൻ്റെ മകനാണ് മുരളീധരൻ . ഭൂരിപക്ഷ വികാരം പ്രകടിപ്പിക്കാൻ ആരും നിയമസഭയിൽ ഉണ്ടാവരുത് എന്ന ഹിന്ദു വിരുദ്ധരുടെ ആഗ്രഹത്തിൻ്റെ പ്രതിഫലനം കൂടിയാണ് മുരളീധരൻ്റെ സ്ഥാനാർത്ഥിത്വം. നേമം കാവി മണ്ണായി തുടരും . ആ കാവി കേരളമാകെ പടർന്നു കയറുകയും ചെയ്യും
Adjust Story Font
16

