Quantcast

പുതിയ ഫിറ്റ്‌നസ് ടെസ്റ്റ്; സഞ്ജുവുള്‍പ്പെടെ ആറു പേര്‍ പരാജയപ്പെട്ടു

ബി.സി.സി.ഐയുടെ പുതിയ ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ട് സഞ്ജു വി സാംസണ്‍ ഉള്‍പ്പെടെയുള്ള ആറു പേര്‍. 2 കിലോമീറ്റർ ഓട്ടത്തിലാണ് പരാജയപ്പെട്ടത്.

MediaOne Logo

  • Published:

    12 Feb 2021 5:29 PM IST

പുതിയ ഫിറ്റ്‌നസ് ടെസ്റ്റ്; സഞ്ജുവുള്‍പ്പെടെ ആറു പേര്‍ പരാജയപ്പെട്ടു
X

ബിസിസിഐയുടെ പുതിയ ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ട് സഞ്ജു വി സാംസണ്‍ ഉള്‍പ്പെടെയുള്ള ആറു പേര്‍. 2 കിലോമീറ്റർ ഓട്ടത്തിലാണ് പരാജയപ്പെട്ടത്. യോയോ ടെസ്റ്റിനു പുറമെയാണ് 2 കിലോമീറ്റര്‍ ഓട്ടമെന്ന പുതിയ ഫിറ്റ്നസ് ടെസ്റ്റ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരകൾക്കും ടി20 ലോകകപ്പിനും മുന്നോടിയായാണ് ടെസ്റ്റ് നടത്തിയത്.

ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വെച്ചായിരുന്നു ടെസ്റ്റ്. 20 താരങ്ങളാണ് ടെസ്റ്റിൽ പങ്കെടുത്തത്. ഇഷാൻ കിഷൻ, ബാറ്റ്സ്മാൻ നിതീഷ് റാണ, ഓൾറൗണ്ടർ രാഹുൽ തെവാട്ടിയ, ഫാസ്റ്റ് ബൗളർമാരായ സിദ്ധാർത്ഥ് കൗൾ, ജയദേവ് ഉനദ്കട്ട് എന്നിവരാണ് ടെസ്റ്റിൽ പരാജയപ്പെട്ട മറ്റു കളിക്കാര്‍. ബാറ്റ്സ്മാന്മാരും വിക്കറ്റ് കീപ്പർമാരും 8 മിനിറ്റ് 30 സെക്കൻഡിൽ രണ്ടു കിലോമീറ്റർ ദൂരം മറികടക്കണം. ഫാസ്റ്റ് ബൗളർമാർക്ക് 2 കിലോമീറ്റർ ദൂരം ഓടാൻ ലഭിക്കുക, 8 മിനിട്ട് 15 സെക്കൻഡാണ്.

അതേസമയം പുതുതായി ഏർപ്പെടുത്തിയ ടെസ്റ്റ് ആയതിനാൽ പരാജയപ്പെട്ടവര്‍ക്ക് ഒരു തവണ കൂടി അവസരം ലഭിക്കും. 2018ൽ സഞ്ജു സാംസൺ, മുഹമ്മദ് ഷമി, അമ്പാട്ടി റായിഡു എന്നിവർ ബിസിസിഐയുടെ യോയോ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. അതിനാൽ ഇംഗ്ലണ്ട് പര്യടനത്തിലെ നിശ്ചിത ഓവർ ടീമിൽ നിന്ന് ഇവർ പുറത്തായിരുന്നു. യോയോ ടെസ്റ്റ് പോലെ എല്ലാ കളിക്കാര്‍ക്കും രണ്ട് കിലോമീറ്റര്‍ ഓട്ടം ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ നായകന്‍ വിരാട് കോഹ്ലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

TAGS :

Next Story