Quantcast

സൗദിയിൽ ബാങ്കുകൾ വഴിയുള്ള പണമിടപാട് നാളെ മുതൽ വേഗത്തിലാകും

വിവിധ സൌദി ബാങ്കുകളുമായി നടത്തിയ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി നടത്തിയതിനു ശേഷമാണ് പുതിയ സാങ്കേതികവിദ്യ നടപ്പാക്കുന്നത്.

MediaOne Logo

  • Published:

    21 Feb 2021 8:39 AM IST

സൗദിയിൽ ബാങ്കുകൾ വഴിയുള്ള പണമിടപാട് നാളെ മുതൽ വേഗത്തിലാകും
X

സൗദിയിൽ ബാങ്കുകൾ വഴിയുള്ള പണമിടപാട് നാളെ മുതൽ വേഗത്തിലാകും. പണമയച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് നിലവിൽ അക്കൗണ്ടിലേക്ക് പണമെത്തുന്നത്. നാളെ മുതൽ മിനിറ്റുകൾക്കകം തന്നെ പണമിടപാട് സാധ്യമാകും. സൗദിയിലെ വ്യത്യസ്ഥങ്ങളായ ബാങ്കുകൾക്കിടയിൽ ലോക്കൽ ട്രാൻസ്ഫർ ഇനി ഞൊടിയിടയിൽ നടത്താനാകും. ഇതിനുള്ള അംഗീകാരം സെൻട്രൽ ബാങ്ക് നൽകി. നാളെ മുതൽ പുതിയ പദ്ധതി പ്രാബല്യത്തിൽ വരും. വിവിധ സൌദി ബാങ്കുകളുമായി നടത്തിയ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി നടത്തിയതിനു ശേഷമാണ് പുതിയ സാങ്കേതികവിദ്യ നടപ്പാക്കുന്നത്.

ഇതോടെ വിവിധ ബാങ്കുകൾക്കിടയിൽ സാമ്പത്തിക കൈമാറ്റം തൽക്ഷണം പൂർത്തിയാക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും ഇത് ഗുണകരമാകും. ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും മുഴുസമയവും പുതിയ സേവനം പ്രവർത്തിക്കുമെന്ന് സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. സൗദി പേയ്‌മെന്‍റ് വികസിപ്പിച്ചെടുത്ത സംവിധാനം ഒരിക്കൽ ആക്റ്റിവേറ്റ് ചെയ്‌താൽ മതി. ഇതിനുള്ള ഫീസ് നിലവിലെ ട്രാൻസ്ഫർ ഫീസിനെക്കാളും കുറവായിരിക്കും.

TAGS :

Next Story