ഹജ്ജിന് സര്‍വ സജ്ജമായി പുണ്യഭൂമി
ഇരുപത് ലക്ഷത്തോളം തീര്‍ഥാടകരെത്തും ഇത്തവണ ഹജ്ജിന്. ഇവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇതിനായുള്ള വിവിധ കരാറുകളും ഒപ്പിട്ടു കഴിഞ്ഞു.

ഹജ്ജിന് മുന്നോടിയായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇരുപത് ലക്ഷത്തോളം വരുന്ന തീര്‍ഥാടകരെ സ്വീകരിക്കാന്‍ രാജ്യം സര്‍വ സജ്ജമായി. സഹകരിക്കാത്ത സാഹചര്യത്തില്‍ ഖത്തറിലെ തീര്‍ഥാടകര്‍ക്കായി ഓണ്‍ലൈനില്‍ പ്രത്യേക സംവിധാനമേര്‍പ്പെടുത്തും.
ഇരുപത് ലക്ഷത്തോളം തീര്‍ഥാടകരെത്തും ഇത്തവണ ഹജ്ജിന്. ഇവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇതിനായുള്ള വിവിധ കരാറുകളും ഒപ്പിട്ടു കഴിഞ്ഞു. ഹജ്ജിന് മുന്നോടിയായി വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് വിസ അനുവദിക്കുന്നത് കഴിഞ്ഞയാഴ്ചയോടെ നിര്‍ത്തി വെച്ചു. അതിനിടെ ഖത്തറിലെ ഹജ്ജ് മന്ത്രാലയം സഹകരിക്കുന്നില്ലെന്ന നിലപാടിലാണ് സൌദി ഹജ്ജ് ഉംറ മന്ത്രാലയം. ഈ സാഹചര്യത്തില്‍ ഖത്തറിലെ തീര്‍ഥാടകര്‍ക്കായി മന്ത്രാലയ വെബ്സൈറ്റില്‍ പ്രത്യേക ലിങ്ക് ഏര്‍പ്പെടുത്തും. ദുല്‍ഖഅദ് ഒന്നുമുതല്‍ ഈ സേവനം ലഭ്യമാക്കും. ഇതുവഴി ഖത്തര്‍ പൌരന്മാര്‍ക്ക് മക്ക മദീന നഗരങ്ങളിലെ താമസ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്താം.
ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ വിമാനത്താവളം വഴിയാണ് ഖത്തര്‍ ഹജ്ജ് തീര്‍ഥാടകര്‍ രാജ്യത്ത് പ്രവേശിക്കേണ്ടത്. ഖത്തര്‍ എയര്‍വേയ്സ് ഒഴികെ എല്ലാ വിമാന സര്‍വീസുകളും ഇവര്‍ക്ക് ഉപയോഗപ്പെടുത്താം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ലോകത്തെ മുഴുവന്‍ തീര്‍ഥാടകരേയും മന്ത്രാലയം രാജ്യത്തേക്ക് സ്വാഗതം ചെയ്തു.
Adjust Story Font
16

