Quantcast

ഹാജിമാരെ കുളിര്‍പ്പിച്ച് മക്കയില്‍ ആലിപ്പഴവര്‍ഷവും മഴയും

MediaOne Logo

Web Desk

  • Published:

    1 Sep 2018 3:51 AM GMT

ഹാജിമാരെ കുളിര്‍പ്പിച്ച് മക്കയില്‍ ആലിപ്പഴവര്‍ഷവും മഴയും
X

ഹാജിമാരെ കുളിര്‍പ്പിച്ച് മക്കയില്‍ ആലിപ്പഴവര്‍ഷവും മഴയും. ഇന്ന് വൈകുന്നേരമാണ് മക്കയില്‍ ഇടിയോടു കൂടിയ മഴയെത്തിയത്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ മഴയുണ്ടാകുമെന്ന് ഇന്ന് നേരത്തെ അറിയിച്ചിരുന്നു.

ഇന്ന് വൈകുന്നേരത്തോടെയാണ് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ മഴയെത്തിയത്, കൊടും ചൂടില്‍ നിന്നും മിതമായ ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് മഴ. ഹറമിലും വൈകുന്നേരത്തോടെ മഴയെത്തി. ആലിപ്പഴ വര്‍ഷത്തിന്റേയും ഇടിയുടേയും അകമ്പടിയിലെത്തിയ മഴ അല്‍പ നേരമാണ് നീണ്ടു നിന്നത്. കുട്ടികളടക്കമുള്ളവര്‍ ഇതാഘോഷമാക്കി. വിടവാങ്ങല്‍ ത്വവാഫ് ഹാജിമാര്‍ മഴയില്‍ തന്നെ തുടര്‍ന്നു. അല്‍പ സമയത്തിനകം മഴയമര്‍ന്നു. മദീന അടക്കമുള്ള പ്രവിശ്യകളിലും ഇന്ന് രാത്രിയോടെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ഹാജിമാര്‍ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. ആരോഗ്യ പ്രയാസങ്ങള്‍ നേരിടാന്‍ വിവിധ ഹജ്ജ് മിഷനുകള്‍ക്ക് കീഴിലെ ആശുപത്രികള്‍ സജ്ജമാണ്. സൌദി ആരോഗ്യ വിഭാഗത്തിന്റെ സേവനവും ഹറമിലുണ്ട്.

TAGS :

Next Story