Quantcast

മുഹറം 1 മുതല്‍ ഉംറ വിസ; 2030-ഓടെ മൂന്ന് കോടി പേരെത്തും

MediaOne Logo

Web Desk

  • Published:

    3 Sep 2018 6:41 PM GMT

മുഹറം 1 മുതല്‍ ഉംറ വിസ; 2030-ഓടെ മൂന്ന് കോടി പേരെത്തും
X

സെപ്തംബര്‍ പതിനൊന്ന് മുതല്‍ തന്നെ ഈ വര്‍ഷം ഉംറ വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം. 2030 ഓടെ പ്രതിവര്‍ഷം 3 കോടി വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതോടെ ഹാജിമാര്‍ രാജ്യം വിടുന്നതിന് മുമ്പ് തന്നെ ഉംറക്കായി തീര്‍ഥാടകരെത്തും.

മുന്‍ വര്‍ഷങ്ങളില്‍ ഹിജ്റ മാസമായ സഫര്‍ മുതലായിരുന്നു ഉംറ വിസകള്‍ അനുവദിച്ചിരുന്നത്. ഇതിനാല്‍ മുഹറം പകുതിക്ക് ശേഷം ഹാജിമാര്‍ മടങ്ങിയാല്‍ ഹറമില്‍ തിരക്കൊഴിയാറുണ്ട്. ഈ അവസരം ആഭ്യന്തര ഹാജിമാര്‍ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യും. ഇത്തവണ മുഹറം ഒന്ന് അഥവാ സെപ്തംബര്‍ 11 മുതല്‍ തന്നെ ഉംറ വിസകള്‍ അനുവദിക്കും. മുഹറം പതിനഞ്ച് അഥവാ 26 ആണ് ഹാജിമാര്‍ രാജ്യം വിടേണ്ട അവസാന ദിനം. ചുരുക്കത്തില്‍ ഹാജിമാര്‍ ഉള്ളപ്പോള്‍ തന്നെ വിദേശ ഉംറ തീര്‍ഥാടകര്‍ രാജ്യത്ത് എത്തും. 2030 ഓടെ പ്രതിവര്‍ഷം 3 കോടി വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് അവസരം ഒരുക്കാനാണ് തീരുമാനം. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണിത്. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കും. എയര്‍പോര്‍ട്ടുകളിലെ നടപടിക്രമങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളിലാക്കാനും നടപടിയുണ്ടാകും.

TAGS :

Next Story