Quantcast

ജുമുഅ ഖുതുബകളുടെ ഉള്ളടക്കം വിവിധ ഭാഷകളിൽ ലഭ്യമാക്കുമെന്ന് ഇസ്ലാമിക് അഫയേഴ്സ് അതോറിറ്റി അറിയിച്ചു

MediaOne Logo

Web Desk

  • Published:

    4 Sep 2018 6:38 PM GMT

ജുമുഅ ഖുതുബകളുടെ ഉള്ളടക്കം വിവിധ ഭാഷകളിൽ ലഭ്യമാക്കുമെന്ന് ഇസ്ലാമിക് അഫയേഴ്സ്  അതോറിറ്റി അറിയിച്ചു
X

വെള്ളിയാഴ്ചകളിലെ ജുമുഅ ഖുതുബകളുടെ ഉള്ളടക്കം വിവിധ ഭാഷകളിൽ ലഭ്യമാക്കുമെന്ന് ഇസ്ലാമിക് അഫയേഴ്സ് എൻഡോവ്മെൻറ്സ് ജനറൽ അതോറിറ്റി പ്രഖ്യാപിച്ചു. അതോറിറ്റിയുടെ മൊബൈൽ ആപ്ലിക്കേഷനിലാണ് ഖുതുബയുടെ വിവർത്തനങ്ങൾ വായിക്കാനും കേൾക്കാനും സാധിക്കുക. സാമൂഹികക്ഷേമ വകുപ്പ്, സ്റ്റാറ്റിസ്റ്റിക്സ് സെൻറർ അബൂദബി, ഇത്തിസാലാത്ത്, ഡു തുടങ്ങി വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കുക.

ഒന്നാം ഘട്ടത്തിൽ ഇംഗ്ലീഷ്, ഉറുദു ഭാഷകളിലാണ് വിവർത്തനം ലഭ്യമാകുക. മതപാഠങ്ങൾ വിദേശികളായ മുസ്ലിം സമൂഹങ്ങൾക്ക് കൂടി മനസ്സിലാകുന്ന വിധം ലഭ്യമാക്കി സമൂഹത്തിെൻറ എല്ലാ വിഭാഗങ്ങളിലും സഹിഷ്ണുതയുടെയും സഹരണത്തിെൻറയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും സ്നേഹവും െഎക്യവും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന യു.എ.ഇ നേതാക്കളുടെ കാഴ്ചപ്പാടിെൻറ ഫലമായാണ് ഇത്തരമൊരു സംരംഭം ഒരുക്കുന്നത്.

ഖുതുബയുടെ വിവർത്തനം ഒൗഖാഫിെൻറ മൊബൈൽ ആപ്ലിക്കേഷനിലൂടെ കേൾക്കുന്നതിന് ജുമുഅ സമയത്ത് ഇത്തിസലാത്ത്, ഡു മൊബൈൽ നെറ്റ്വർക്കിങ് കമ്പനികൾ ഡാറ്റ പാക്കേജുകൾ സൗജന്യമായി നൽകും. ഖുതുബ വിവർത്തന സംരംഭത്തിന് ആവശ്യമായ മാധ്യമ ഘടകങ്ങൾ സൃഷ്ടിക്കുന്നതിന് തങ്ങളുടെ സ്രോതസ്സുകളും വൈദഗ്ധ്യവും അബൂദബി മീഡിയ കമ്പനിയും ലഭ്യമാക്കും.

ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ വിവർത്തനം ലഭ്യമാകുന്നത് വഴി എല്ലാ ഭക്തർക്കും ഖുതുബയുടെ ഗുണം ലഭിക്കുമെന്നും അവർക്ക് കൂടുതൽ ശ്രദ്ധിക്കാൻ കഴിയുമെന്നും സാമൂഹിക വികസന വകുപ്പ് ചെയർമാൻ മുഗീർ ഖമീസ് ആൽ ഖെയ്ലി അഭിപ്രായപ്പെട്ടു.

അറബി ഭാഷയിലുള്ള ജുമുഅ ഖുതുബ എത്ര വിദേശികൾക്ക് മനസ്സിലാകുന്നുണ്ടെന്ന് അറിയാനും ഏതൊക്കെ ഭാഷകളിലാണ് വിവർത്തനം ലഭ്യമാക്കേണ്ടതെന്ന് കണ്ടെത്താനും നേരത്തെ അധികൃതർ സർവേ നടത്തിയിരുന്നു. സർവേയിൽ പെങ്കടുത്ത 55 ശതമാനം പേർ തർജമക്കായി ഉറുദു ഭാഷ തെരഞ്ഞെടുത്തു. സർവേയോട് പ്രതികരിച്ച 92 ശതമാനം പേരും സ്മാർട്ട് ഫോൺ ഉപയോക്താക്കളായിരുന്നു.

TAGS :

Next Story