Quantcast

സ്വദേശിവത്കരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും: സൌദി

സ്വദേശിവത്കരണം നടപ്പാക്കുന്ന 13 മേഖലകളിലും സ്വദേശി യുവതി-യുവാക്കള്‍ തൊഴില്‍ രംഗത്തേക്ക് കടന്നുവരാനുള്ള സാഹചര്യവും ഒരുക്കും

MediaOne Logo

Web Desk

  • Published:

    13 Sep 2018 1:41 AM GMT

സ്വദേശിവത്കരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും: സൌദി
X

സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തില്‍ സ്വകാര്യ മേഖലക്ക് ആവശ്യമായ പിന്തുണയും സഹായവും നല്‍കുമെന്ന് സൌദി തൊഴില്‍ മന്ത്രി. മന്ത്രാലയം സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ പ്രസ്താവന. പ്രഖ്യാപിച്ച സ്വദേശിവത്കരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ഊര്‍ജിത സ്വദേശിവത്കരണം നടക്കുന്നതിനിടെയാണ് സൌദിയില്‍ തൊഴില്‍ മന്ത്രാലയം വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചത്. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം, മാര്‍ക്കറ്റിങ് രംഗം, തൊഴിലില്ലായ്മ എന്നിവ വര്‍ക്ക്ഷോപ്പില്‍ ചര്‍ച്ചയായി.

മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുറമെ വ്യാപാര വാണിജ്യ മേഖലയിലെ പ്രമുഖരും യോഗത്തിനെത്തി. ചേംബര്‍ ഉദ്യോഗസ്ഥരടക്കം 300ലേറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തു. സൌദിയില്‍ നടക്കുന്ന സ്വദേശിവത്കരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് തൊഴില്‍ മന്ത്രി പ്രഖ്യാപിച്ചു. ഇതോടെ വിദേശികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുണ്ടാകുമെന്ന പ്രതീക്ഷ മങ്ങി.

സൗദിയുടെ 13 മേഖലയിലും സ്വദേശി യുവതി-യുവാക്കള്‍ തൊഴില്‍ രംഗത്തേക്ക് കടന്നുവരാനുള്ള സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ സ്ഥാപനങ്ങളില്‍ പൌരന്മാരുടെ ജോലി സ്ഥിരത, പുതുക്കക്കാര്‍ക്ക് പരിശീലനം, എന്നിവ മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങളാണ്. സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണം സ്വദേശിവത്കരണം ലക്ഷ്യം നേടുന്നതില്‍ സുപ്രധാന പങ്കുവഹിക്കുമെന്നും തൊഴില്‍ മന്ത്രി പറഞ്ഞു.

TAGS :

Next Story