Quantcast

സാമ്പത്തിക പരിഷ്കരണം; നടപടി പ്രത്യാഘാതം പഠിക്കാന്‍ നിര്‍ദേശം

പരിഹാരം വേണമെങ്കില്‍ പദ്ധതി നല്‍കണം

MediaOne Logo

Web Desk

  • Published:

    14 Sept 2018 12:14 AM IST

സാമ്പത്തിക പരിഷ്കരണം; നടപടി പ്രത്യാഘാതം പഠിക്കാന്‍ നിര്‍ദേശം
X

സൗദിയില്‍ എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണത്തിന്റെ ഗുണവും ദോഷവും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ശൂറാ കൌണ്‍സില്‍. സാമ്പത്തിക, ആസൂത്രണ മന്ത്രാലയത്തോടാണ് ശൂറ കൗണ്‍സില്‍ നിര്‍ദേശം. പ്രത്യാഘാതങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള പദ്ധതിയും നിര്‍ദേശിക്കണം.

റിയാദില്‍ ചേര്‍ന്ന ശൂറ കൗണ്‍സില്‍ യോഗമാണ് സാമ്പത്തിക പരിഷ്കരണത്തിന്‍െറ അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളെക്കുറിച്ച് പഠിക്കണമെന്ന് നിര്‍ദേശിച്ചത്. രാജ്യവ്യാപകമായി പെട്രോള്‍ ഇതര വരുമാനം വര്‍ധിപ്പിക്കന്‍ ഉദ്ദേശിച്ച് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദം മുതല്‍ വ്യവസായം വരെയുള്ളവ. സാമ്പത്തിക പരിഷ്കരണത്തിലൂടെ വലിയ നേട്ടങ്ങളുണ്ട്. അതു പോലെ പ്രത്യാഘാതങ്ങളുമുണ്ടാവാമെന്ന് ശൂറ അഭിപ്രായപ്പെട്ടു. പരിഷ്കരണം പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള പരിഹാരം നിര്‍ദേശിക്കണം. സാമ്പത്തിക-പദ്ധതി മന്ത്രാലയത്തിനാണ് ശൂറയുടെ നിര്‍ദേശം. മന്ത്രാലയം ശൂറക്ക് സമര്‍പ്പിക്കുന്ന അടുത്ത റിപ്പോര്‍ട്ടില്‍ പഠനത്തെ അടിസ്ഥാനമാക്കിയുള്ള നടപടികളെക്കുറിച്ച് നിര്‍ദേശവും ഉള്‍പ്പെട്ടിരിക്കണം. നിര്‍ണിത കാലത്തിനുള്ളില്‍ നടപ്പാക്കാനുള്ള പരിഹാര നിര്‍ദേശങ്ങളും മന്ത്രാലയത്തിന് സമര്‍പ്പിക്കാം. എന്നാല്‍ അതെത്ര മാത്രം പ്രായോഗികമാക്കി എന്നത് അടുത്ത റിപ്പോര്‍ട്ടുകളില്‍ കാണിച്ചിരിക്കണമെന്നും ശൂറ നിര്‍ദേശിച്ചു. വിനോദവും വിജ്ഞാനവും വികസനവും ലക്ഷ്യം വെച്ചുള്ള വന്‍കിടപദ്ധതികള്‍ നടക്കുന്നതിനിടെയാണ് ശൂറയുടെ നിര്‍ദേശമെന്നത് ശ്രദ്ദേയമാണ്.

TAGS :

Next Story