Quantcast

വനിത ജോലിക്കാരുടെ അനുപാതം 25 ശതമാനമായി ഉയര്‍ത്തുമെന്ന് സൌദി

തൊഴില്‍ മേഖലയിലെ ഭിന്നശേഷിക്കാരുടെ തൊഴിലവസരം 15 ശതമാനമക്കിയും ഉയര്‍ത്തും

MediaOne Logo

Web Desk

  • Published:

    16 Sep 2018 7:15 PM GMT

വനിത ജോലിക്കാരുടെ അനുപാതം 25 ശതമാനമായി ഉയര്‍ത്തുമെന്ന് സൌദി
X

സൗദിയില്‍ സ്വദേശി വനിതകളുടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നു. ഇതിന്റെ ഭാഗമായി വനിത ജോലിക്കാരുടെ അനുപാതം 25 ശതമാനമായി ഉയര്‍ത്തും. തൊഴില്‍ മന്ത്രാലയത്തിന് കീഴിലാണ് നടപടികള്‍.

തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്‍െറ പരിരക്ഷ ലഭിക്കുന്ന ഏതാനും ഇനങ്ങളിലും അനുപാതം വര്‍ധിപ്പിക്കാന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്. വേതനസുരക്ഷ നിയമത്തിന് കീഴില്‍ രാജ്യത്തെ 80 ശതമാനം സ്ഥാപനങ്ങളും ഉള്‍പ്പെടുത്തി തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും മന്ത്രാലയത്തിന് ഉദ്ദേശമുണ്ട്.

കൂടാതെ തൊഴില്‍ മേഖലയിലെ ഭിന്നശേഷിക്കാരുടെ തൊഴിലവസരം 15 ശതമാനമക്കിയും ഉയര്‍ത്തും. മന്ത്രാലയത്തിന്‍െറ സാമ്പത്തിക സഹായം ലഭിക്കുന്ന സ്വദേശി ജോലിക്കാരുടെ എണ്ണം 12 ശതമാനമായും സന്നദ്ധസേവകരായ ജോലിക്കാരുടെ എണ്ണം മൂന്ന് ലക്ഷമായും ഉയര്‍ത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമത്തെക്കുറിച്ച് മന്ത്രാലയം ശൂറ കൗണ്‍സിലിന് ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ശൂറയുടെയും മന്ത്രിസഭയുടെയും അംഗീകാരം ലഭിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

TAGS :

Next Story