ഭക്ഷ്യശാലകളില്‍ കലോറി പട്ടിക പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കി സൗദി
ഹോട്ടലുകൾ, കഫേകൾ, ബേക്കറികള്‍, ബൂഫിയകൾ എന്നിവക്കെല്ലാം തീരുമാനം ബാധകമാണ്

സൗദിയിലെ ഭക്ഷ്യശാലകളില്‍ ഉത്പന്നങ്ങളുടെ കലോറി പട്ടിക പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കുന്നു. അടുത്ത വര്‍ഷാരംഭം മുതല്‍ ഇത് പ്രാബല്യത്തിലാകും. ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുന്ന എല്ലാ ഭക്ഷണശാലകള്‍ക്കും ഇത് ബാധകമാണ്.

ഹോട്ടലുകൾ, കഫേകൾ, ബേക്കറികള്‍, ബൂഫിയകൾ എന്നിവക്കെല്ലാം തീരുമാനം ബാധകമാണ്. ഫുഡ് ആൻറ് ഡ്രഗ്സ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളിലെ ഒരോ ഉൽപന്നത്തിനും ആയിരം റിയാൽ വരെ പിഴയിടും. ആരോഗ്യകരമായ ഭക്ഷണം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നിടത്താണ് പട്ടിക പ്രദര്‍ശിപ്പിക്കേണ്ടത്. 2017 നവംബറിലാണ് കലോറി ലിസ്റ്റിനു വേണ്ട നടപടികൾക്ക് തുടക്കമിട്ടത്. ഇക്കഴിഞ്ഞ ജുലൈയില്‍ ഇതു സംബന്ധിച്ച അറിയിപ്പ് നൽകി. തീരുമാനം നടപ്പിലാക്കിയിട്ടുണ്ടോയെന്ന് മുനിസിപ്പാലിറ്റിക്ക് കീഴിലെ ഉദ്യോഗസ്ഥരായിരിക്കും പരിശോധിക്കുക.
Adjust Story Font
16

