Quantcast

മൂന്നു മാസത്തിനിടെ 15 ലക്ഷം ഉംറ തീര്‍ഥാടകര്‍; ഇന്ത്യ മൂന്നാമത്

MediaOne Logo

Web Desk

  • Published:

    2 Dec 2018 12:38 AM IST

മൂന്നു മാസത്തിനിടെ 15 ലക്ഷം ഉംറ തീര്‍ഥാടകര്‍; ഇന്ത്യ മൂന്നാമത്
X

സീസണ്‍ തുടങ്ങിയതിനു ശേഷം ഉംറക്കായി കഴിഞ്ഞ മൂന്ന് മാസത്തിനിടെ പതിനഞ്ച് ലക്ഷത്തോളം ഉംറ വിസകള്‍ അനുവദിച്ചു. ഈ വര്‍ഷം റെക്കോര്‍ഡ് ഭേദിച്ച് തീര്‍ഥാടകരെത്തുമെന്നാണ് സൂചന. ഉംറ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചിരുന്നു.

പാകിസ്താനില്‍ നിന്നാണ് ഏറ്റവും കൂടുതൽ പേർ ഈ ഹിജ്റ വര്‍ഷം ഉംറക്കെത്തിയത്. നാല് ലക്ഷം പേര്‍ ഉംറ തീര്‍ത്ഥാടനത്തിനായി ഇവിടെ നിന്നെത്തി. രണ്ടാം സ്ഥാനത്ത് ഇന്ത്യോനേഷ്യയും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. ഇന്ത്യയില്‍ നിന്ന് മലയാളികളടക്കം രണ്ട് ലക്ഷം പേര്‍ ഇതിനകമെത്തി. യമൻ, മലേഷ്യ, അൽജീരിയ, തുർക്കി, യു.എ.ഇ, ബംഗ്ലാദേശ്, യു.കെ എന്നീ രാജ്യങ്ങളാണ് കൂടുതല്‍ ഉംറ കെനിയ മറ്റു രാജ്യങ്ങള്‍. മൂന്ന് മാസത്തിനിടയിലാണ് ഇത്രയും വിസ നൽകിയത്. 12 ലക്ഷത്തോളം തീർഥാടകർ ഇതിനകം പുണ്യഭൂമിയിലെത്തിയതായി അധികൃതർ അറിയിച്ചു. നിലവിൽ മക്കയിലും മദീനയിലുമായി മൂന്നര ലക്ഷം തീർഥാടകരുണ്ട്. എട്ടര ലക്ഷത്തോളം പേർ ഉംറ നിർവഹിച്ചു തിരിച്ചുപോയി. ജിദ്ദ, മദീന വിമാനത്താവളങ്ങള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്.

TAGS :

Next Story