സൗദി കിരീടാവകാശി പാകിസ്ഥാന്‍ സന്ദര്‍ശനത്തിന്
ഉഭയകക്ഷി പ്രാധാന്യമുള്ള വാണിജ്യ, സൈനിക, സാംസ്കാരിക സഹകരണത്തെക്കുറിച്ച് സന്ദര്‍ശനത്തില്‍ ധാരണ ഒപ്പുവെച്ചേക്കും

സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കും. പാക് വിദേശകാര്യ മന്ത്രി ഫുആദ് ചൗദരിയാണ് ഇസ്ലാമാബാദില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ സന്ദര്‍ശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

തകര്‍ന്ന സമ്പദ്ഘടനയേയും നിക്ഷേപ മേഖലയേയും ശക്തമാക്കാനുള്ള ശ്രമത്തിലാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അധികാരമേറ്റ ശേഷം രണ്ടു തവണ സൗദിയിലെത്തിയിരുന്നു ഇമ്രാന്‍ഖാന്‍. രണ്ടാം സന്ദര്‍ശനത്തില്‍ ആറ് ബില്യണ്‍ ഡോളര്‍ സഹായം പാകിസ്താന് സൗദി പ്രഖ്യാപിച്ചു. മൂന്ന് കോടി പാകിസ്താന്‍ രൂപയാക്കി സൗദി നല്‍കുന്നുണ്ട്. ഇത് വഴി പാക് രൂപയുടെ മൂല്യമുയര്‍ത്തും.
എണ്ണ വിഹിതത്തില്‍ പാകിസ്താന്‍ നല്‍കാനുള്ള മൂന്ന് ബില്യണ്‍ ഡോളറിനും സൗദി ഇളവ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ കിരീടാവകാശി പാക്സിതാനിലെത്തുന്നതോടെ നിക്ഷേപ മേഖലകളും പ്രതീക്ഷയിലാണ്. യു.എ.ഇ കിരീടാവകശിയും പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും പാകിസ്താനില്‍ നിക്ഷേപം നടത്തും. സൗദി സഖ്യസേനയുടെ ഭാഗം കൂടിയായ പാകിസ്താനുമായി മികച്ച ബന്ധമുണ്ട് സൗദിക്ക്. ഉഭയകക്ഷി പ്രാധാന്യമുള്ള വാണിജ്യ, സൈനിക, സാംസ്കാരിക സഹകരണത്തെക്കുറിച്ച് സന്ദര്‍ശനത്തില്‍ ധാരണ ഒപ്പുവെക്കുമെന്നാണ് സൂചന.
Adjust Story Font
16

