എണ്ണ ശേഖരത്തില്‍ ആറ് വര്‍ഷത്തിനകം അമേരിക്ക സൗദിയെ മറികടക്കുമെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി

എണ്ണ ശേഖരത്തില്‍ ആറ് വര്‍ഷത്തിനകം അമേരിക്ക സൗദിയെ മറികടക്കുമെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി. സൗദിയും റഷ്യയും ആകെ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ അളവ് അമേരിക്ക 2025-ഓടെ തനിച്ചുണ്ടാക്കും. ആഗോള എണ്ണ വിപണിയുടെ ഘടന തന്നെ ഇതോടെ മാറുമെന്നും സാന്പത്തിക മാധ്യമങ്ങള്‍ പറയുന്നു.
ഈ വര്‍ഷത്തെ കണക്ക് പ്രകാരം എണ്ണയുത്പാദനത്തില്‍ ലോകത്ത് ഒന്നാമതാണ് അമേരിക്ക.
രണ്ടാമത് റഷ്യ, മൂന്നാമത് സൗദി, നാലാമത് ഇറാഖും അഞ്ചാമത് ഇറാനും. പ്രതിദിനം 117 ലക്ഷം ബാരലാണ് അമേരിക്കന്‍ ഉത്പാദനം. 112 ലക്ഷം ബാരല്‍ റഷ്യയുടെ വക. 104 ബാരല്‍ സൗദിയും. നിലവില്‍ ഒപെകിന് കീഴില്‍ ഉത്പാദന നിയന്ത്രണമുള്ളതാണ് സൗദിയടക്കമുള്ള അംഗ രാജ്യങ്ങളെ ഉത്പാദനം കൂട്ടുന്നതില്‍ നിന്നും തടയുന്നത്. കൂടുതല്‍ എണ്ണയൊഴുകിയാല്‍ വില തകരും. എന്നാല്‍ ഉത്പാദനം പരമാവധി കൂട്ടി വില കുറക്കണമെന്നതാണ് യു.എസ് നിലപാട്. വില കുറയുന്നതാണ് അമേരിക്കന്‍ സമ്പദ് ഘടനക്ക് ഗുണം. ഇതിനാല്‍ 2023ല്‍ 120 ലക്ഷം ബാരല്‍ എണ്ണയുത്പാദനത്തിലേക്ക് യു.എസ് എത്തും. 2025-ഓടെ സൗദിയും റഷ്യയും ഉത്പാദിപ്പിക്കുന്ന ആകെ എണ്ണയുടെ അളവിനെയും യുഎസ് മറികടക്കും. ആന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി ഡയറക്ടര്‍ ഫാത്തിഹ് ബിറോളാണ് ഇക്കാര്യം പറഞ്ഞത്. എണ്ണ വിപണിയെ ആശ്രയിക്കുന്ന ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഒപെകിന് കീഴില്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതോടെ പാളും. ആഗോള എണ്ണ വിപണിയുടെ ഘടന തന്നെ മാറുമെന്നും ഊര്‍ജ ഏജന്‍സി പറയുന്നു. എണ്ണേതര വരുമാനം ലക്ഷ്യം വെച്ച് സൗദി നടത്തുന്ന നീക്കങ്ങളും ഇത് മുന്നില്‍ കണ്ടാണെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ പറയുന്നു.
Adjust Story Font
16

