സൗദിയിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സംഘത്തിലെ പന്ത്രണ്ടു പേർ പിടിയിലായി
ബാങ്ക് ഉദ്യോഗസ്ഥരായി ചമഞ്ഞ് അജ്ഞാതരായ ആളുകൾ പണം തട്ടുന്നതായി ചില സ്വദേശികളും വിദേശികളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്

സൗദിയിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സംഘത്തിലെ പന്ത്രണ്ടു പേർ പിടിയിലായി. സ്വദേശികളും വിദേശികളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്.
മക്കയിൽ വെച്ചാണ് സംഘം പിടിയിലായത്. ബാങ്ക് ഉദ്യോഗസ്ഥരായി ചമഞ്ഞ് അജ്ഞാതരായ ആളുകൾ പണം തട്ടുന്നതായി ചില സ്വദേശികളും വിദേശികളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. വലിയ തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും കാശ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും ഫോണിലൂടെയും സന്ദേശമയച്ചും ആവശ്യപ്പെട്ട് കാശ് തട്ടിയെടുക്കുന്ന സംഘത്തിലെ ആളുകളാണിവർ. 44,000 റിയാലും 45 മൊബൈൽ ഫോണുകളും 101 സിം കാർഡുകളും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഇവരെ ഉടനെ പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Next Story
Adjust Story Font
16

