ചെങ്കടലുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുടെ സെെനികാഭ്യാസം സൗദിയില്‍
അംഗരാജ്യങ്ങള്‍ക്ക് നാവിക സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം

സൗദിയില്‍ ചെങ്കടലുമായി അതിര് പങ്കിടുന്ന രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം അടുത്തയാഴ്ച ആരംഭിക്കും. ആറ് രാജ്യങ്ങളുടെ നാവികസേന പങ്കെടുക്കുന്ന സൈനികാഭ്യാസം ഒരാഴ്ച നീണ്ട് നില്‍ക്കും. ജിദ്ദയിലെ ചെങ്കടലില്‍ വെച്ച് നടക്കുന്ന സൈനികാഭ്യാസത്തിന് സൗദി നാവികസേന നേതൃത്ത്വം നല്‍കും.
‘റെഡ് വേവ് 1’ എന്നാണ് ഈ സംയുക്ത സൈനികാഭ്യാസം അറിയപ്പെടുക. സൗദി അറേബ്യയെ കൂടാതെ ജോര്‍ദാന്‍, ഈജിപ്റ്റ്, സുഡാന്‍, ജിബൂത്തി, യമന്‍ തുടങ്ങി ചെങ്കടലുമായി അതിര് പങ്കുവെക്കുന്ന ആറ് രാജ്യങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്. ഈ രാജ്യങ്ങളുടെ നാവികസേനകളാണ് സൈനികാഭ്യാസത്തിനായി ചെങ്കടലില്‍ ഒരുമിക്കുക. ഇതിന് പുറമെ സോമാലിയയില്‍ നിന്നുള്ള നിരീക്ഷകരുമുണ്ടാകും.
അംഗരാജ്യങ്ങള്‍ക്ക് നാവിക സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. പ്രാദേശിക സമുദ്രങ്ങളെ സംരക്ഷിക്കുക, സൈനിക സഹകരണം ശക്തിപ്പെടുത്തുക, അംഗരാജ്യങ്ങള്‍ക്കിടയിലെ സൈനികാനുഭവങ്ങള്‍ പരസ്പരം കൈമാറുക തുടങ്ങിയവയാണ് സംയുക്താഭ്യാസം കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് സൗദി നാവിക സേന കമാണ്ടര്‍ ഫഹദ് ബിന്‍ അബ്ദുല്ല അല്‍-ഗുഫൈലി പറഞ്ഞു.
Adjust Story Font
16

