Quantcast

സൗദി കിരീടാവകാശി തുടക്കം കുറിച്ച വ്യവസായ വികസന പദ്ധതിക്ക് മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു

സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ തലസ്ഥാനത്തെ അൽ യമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കിരീടാവകാശി പദ്ധതി നേട്ടങ്ങള്‍ വിശദീകരിച്ചത്

MediaOne Logo

Web Desk

  • Published:

    29 Jan 2019 11:34 PM IST

സൗദി കിരീടാവകാശി തുടക്കം കുറിച്ച വ്യവസായ വികസന പദ്ധതിക്ക് മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു
X

സൗദി കിരീടാവകാശി തുടക്കം കുറിച്ച വ്യവസായ വികസന പദ്ധതിക്ക് മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. ദേശീയ വരുമാനത്തിൽ 1.2 ട്രില്യൻ റിയാല്‍ വർധനവുണ്ടാക്കുമെന്നും കിരീടാവകാശി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.

സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ തലസ്ഥാനത്തെ അൽ യമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കിരീടാവകാശി പദ്ധതി നേട്ടങ്ങള്‍ വിശദീകരിച്ചത്. നാല് മേഖലയിലെ വളർച്ചക്ക് വ്യവസായ വികസന പദ്ധതി ഊന്നൽ നൽകുമെന്ന മന്ത്രിസഭാ തീരുമാനങ്ങൾ വാർത്താവിനിമയ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ദേശീയ വരുമാനത്തിൽ 1.2 ട്രില്യൻ റിയാല്‍ വർധനവാണ് ലക്ഷ്യം. 1.7 ട്രില്യന്‍റെ അധിക നിക്ഷേപം ഉണ്ടാക്കാനും പദ്ധതിയിലൂടെ സാധിക്കും. ഒരു ട്രില്യനിലധികം പെട്രോളിതര വരുമാനമുണ്ടാക്കാനാകുമെന്നതാണ് പദ്ധതിയുടെ മൂന്നാമത്തെ ഊന്നൽ. 1.6 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതും പദ്ധതിയുടെ പ്രക്ത്യക്ഷ നേട്ടമാണ്. വ്യവസായം, ഊർജ്ജം, മിനറൽ, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലയിൽ 330ലധികം പുതിയ ചിന്തകൾ പദ്ധതിയിലൂടെ ഉരുത്തിരിഞ്ഞ് വരുമെന്നും മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു.

TAGS :

Next Story