Quantcast

ഹൈഡ്രോജനേറ്റ് ചെയ്ത ഓയില്‍ കൊണ്ടുള്ള ഭക്ഷണം സൌദിയിലേക്കിനി കടത്തരുത്; വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

ചീത്ത കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുന്നതില്‍ മുന്‍ പന്തിയിലാണ് ഹൈഡ്രോജനേറ്റ് ഓയില്‍ ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ 

MediaOne Logo
ഹൈഡ്രോജനേറ്റ് ചെയ്ത ഓയില്‍ കൊണ്ടുള്ള ഭക്ഷണം സൌദിയിലേക്കിനി കടത്തരുത്; വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്
X

ഹൈഡ്രോജനേറ്റ് ചെയ്ത ഓയില്‍ അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ അടുത്ത വര്‍ഷാരംഭം മുതല്‍ സൌദിയില്‍ നിരോധിക്കും. സൌദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹൈഡ്രോജനേറ്റ് ചെയ്യാത്ത ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കാനാണ് സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശം. ചീത്ത കൊളസ്ട്രോള്‍ ഇത്തരം ഓയില്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഹൈഡ്രോജനേറ്റ് ചെയ്ത ഓയില്‍ ഉപയോഗിച്ചുള്ള ഭക്ഷ്യ വസ്തുക്കള്‍ ആരോഗ്യ പ്രയാസങ്ങളുണ്ടാക്കും. ചീത്ത കൊളസ്ട്രോള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്നതിനൊപ്പം, നല്ല കൊളസ്ട്രോളിന്റെ അളവ് കുറക്കുകയും ചെയ്യും


ഭക്ഷ്യ വസ്തുക്കള്‍ കൂടുതല്‍ കാലം കേട് കൂടാതെ നില്‍ക്കാനാണ് ഹൈഡ്രോജനേറ്റ് ചെയ്ത ഓയില്‍ ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് നിര്‍മിച്ച ഭക്ഷ്യ വസ്തുക്കള്‍ രാജ്യത്തുണ്ട്. ഇത് 2020 പിറക്കുന്ന മറ്റന്നാള്‍ മുതല്‍ ഇത് ഇറക്കുമതി ചെയ്യാനോ വില്‍പന ചെയ്യാനോ സാധിക്കില്ല. ഇത് സംബന്ധിച്ച നിര്‍ദേശം വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയിട്ടുണ്ട്. വിദേശ ഇറക്കുമതി നടത്തുന്നവര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. ഹൈഡ്രോജനേറ്റ് ചെയ്ത ഓയില്‍ ഉപയോഗിച്ചുള്ള ഭക്ഷ്യ വസ്തുക്കള്‍ ആരോഗ്യ പ്രയാസങ്ങളുണ്ടാക്കും. ചീത്ത കൊളസ്ട്രോള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്നതിനൊപ്പം, നല്ല കൊളസ്ട്രോളിന്റെ അളവ് കുറക്കുകയും ചെയ്യും. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി.

TAGS :

Next Story