Quantcast

കോവിഡ് പ്രതിരോധത്തിന് സൗദിയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറാണോ? എങ്കില്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യാം

സ്വദേശികളും പ്രവാസികളുമടക്കം എണ്‍പതിനായിരത്തിലേറെ പേര്‍ ഇത്തരത്തില്‍ സേവന രംഗത്തെത്തിയതായി മന്ത്രാലയം അറിയിച്ചു

MediaOne Logo
കോവിഡ് പ്രതിരോധത്തിന് സൗദിയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറാണോ? എങ്കില്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യാം
X

സൗദിയില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സന്നദ്ധ സേവനത്തിന് ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇതര മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാം. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഇതില്‍ ഒരുപോലെ പങ്കാളികളാകാം. ആരോഗ്യ മേഖലയിലെ വിദഗ്ദര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഇതര മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാര്‍ഥികള്‍, പബ്ലിക് റിലേഷന്‍, അഡ്മിനിസ്ട്രേറ്റീവ് ജോലിയില്‍ പരിചയമുള്ളവര്‍, അഭിഭാഷകര്‍, പരിഭാഷകര്‍, എഞ്ചിനീയര്‍മാര്‍, ചരക്കുനീക്ക മേഖലയില്‍ ജോലി ചെയ്യുന്നവര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം രജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള നടപടിക്രമം ഇനി പറയുന്നതാണ്.

1. ആരോഗ്യ മന്ത്രാലയത്തിന്റെ സന്നദ്ധ സേവന രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ തുറക്കുക. രജിസ്ട്രേഷന്‍ ലിങ്ക്: https://volunteer.srca.org.sa/#!/login

വളരെ എളുപ്പത്തില്‍ രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തീകരിക്കാം

2. രജിസ്ട്രേഷന്‍ ലിങ്ക് തുറക്കുന്പോള്‍ മുകളില്‍ അറബിയോ ഇംഗ്ലീഷോ തിരഞ്ഞെടുക്കാം. ഇതിന് ശേഷം അബ്ഷീറിന്‍റെ യൂസര്‍നെയിമും പാസ്‌വേഡും നല്‍കിയാണ് വിദേശികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനുള്ള ലിങ്ക് ഹോം പേജില്‍‌ OR എന്നതിന് താഴെയുള്ള sign in through NATIONAL INFORMATION CENTER PLATFORM എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ അബ്ഷീറിന്റെ യൂസര്‍നെയിമും പാസ്‌വേഡും കൊടുത്താല്‍ മൊബൈലില്‍ വണ്‍ ടൈം പാസ്‌വേഡ് ലഭിത്തും. ഇതുകൂടി നല്‍കിയാല്‍ മെയിന്‍ പേജിലേക്ക് പ്രവേശിക്കും.

പേരും വിവരങ്ങളുമെല്ലാം മെയിന്‍ പേജില്‍ പൂരിപ്പിക്കണം

3. മെയിന്‍ പേജില്‍ നമ്മുടെ മുഴുവന്‍ പേരും ഇംഗ്ലീഷിലും അറബിയിലും പൂര്‍ത്തീകരിക്കുക. ഇതിന് ശേഷം താഴെയുള്ള മുഴുവന്‍ വിവരങ്ങളും ചേര്‍ക്കുക. ഏത് മേഖലയിലാണ് നമ്മുടെ പ്രാവീണ്യം എന്നത് സെലക്ട് ചെയ്യാം. പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൂടി ചേര്‍ത്താല്‍ താഴെ പുതിയ യൂസര്‍ നെയിമും പാസ്‌വേഡും സൃഷ്ടിക്കണം. ഇതുപയോഗിച്ചാണ് പിന്നീട് സൈറ്റിലേക്ക് പ്രവേശിക്കാനാവുക.

ആപ്ലിക്കേഷന്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഇങ്ങിനെ മെസേജ് ലഭിക്കും

4. പിന്നീട് ലോഗിന്‍ ചെയ്താല്‍ നമ്മുടെ രജിസ്ട്രേഷന്‍ പ്രാഥമികമായി സ്വീകരിച്ചതായി വിവരം ലഭിക്കും. നമ്മുടെ അപേക്ഷ സ്വീകരിച്ച് കഴിഞ്ഞാല്‍ മന്ത്രാലയം പരിശീലനം നല്‍കും. ഇതിനു ശേഷം വിവിധ ഇവന്റുകളിലായി നമ്മുടെ സേവനം മന്ത്രാലയം ഉപയോഗപ്പെടുത്തുകയാണ് ചെയ്യുക.

പുതുതായി സൃഷ്ടിച്ച യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് സൈറ്റില്‍ പിന്നീട് കയറിയാല്‍ എല്ലാ വിവരങ്ങളും പരിശോധിക്കുവാനും ആവശ്യമായ തിരുത്തുകളും വരുത്താം. അപേക്ഷ സ്വീകരിച്ചാല്‍ പിന്നാലെ ബാക്കി വിവരങ്ങള്‍ അറിയിക്കും

ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഹെല്‍ത്ത് പ്ലാറ്റ്‌ഫോം വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാണ് സേവന സന്നദ്ധരായവര്‍ ഈ രംഗത്തേക്ക് കടന്നു വരുന്നത്. ഇതിനകം എണ്‍പതിനായിരത്തിലേറെ പേര്‍ ഇത്തരത്തില്‍ സേവന രംഗത്തെത്തിയതായി മന്ത്രാലയം അറിയിച്ചു. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സഹായിക്കുന്നതിനായാണ് ഇവരുടെ സേവനം പ്രധാനമായും ഉപയോഗപ്പെടുത്തുന്നതെന്നും മന്ത്രാലയം അറിയിച്ചു.

Next Story