സൗദിയിലെ ദമ്മാമിലേക്കും നജ്റാനിലേക്കും ഹൂതികളുടെ മിസൈലാക്രമണം
ശനിയാഴ്ച രാത്രിയിലാണ് ആക്രമണ ശ്രമം നടന്നത്

- Published:
5 Sept 2021 2:04 AM IST

സൗദിയിലെ ദമ്മാമിലേക്കും നജ്റാനിലേക്കും ഹൂതികളുടെ മിസൈൽ ആക്രമണം. ആക്രമണം പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. പ്രതിരോധിച്ച ശബ്ദം ദമ്മാം നഗരത്തിൽ അനുഭവപ്പെട്ടു. ഇവയുടെ അവശിഷ്ടങ്ങൾ താഴെ പതിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ സൗദി സഖ്യസേന പുറത്തു വിടും. സൗദിയിലെ തന്ത്രപ്രധാന കേന്ദ്രമാണ് കിഴക്കൻ പ്രവിശ്യ. ഇവിടെയാണ് ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണ മേഖലകൾ ഉള്ളത്. കഴിഞ്ഞ ദിവസം അബഹയിലേക്ക് നടന്ന ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ച് മൂന്ന് ഇന്ത്യക്കാരടക്കം എട്ടു പേർക്ക് പരിക്കേറ്റിരുന്നു.
Next Story
Adjust Story Font
16
