Quantcast

ചന്ദ്രയാൻ-2 9,000 ഭ്രമണപഥങ്ങൾ പൂർത്തിയാക്കി; സന്തോഷം പ്രകടിപ്പിച്ച് ഐ എസ് ആർ ഒ ചെയർമാൻ

ചന്ദ്രയാൻ-2 ൻ്റെ എട്ട് പേലോഡുകൾ ചന്ദ്രോപരിതലത്തിൽ നിന്ന് നൂറ് കിലോമീറ്റർ ഉയരത്തിൽ ചന്ദ്രൻ്റെ വിദൂര സെൻസിങും സ്ഥലത്തെ നിരീക്ഷണങ്ങളും നടത്തുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    8 Sep 2021 5:30 AM GMT

ചന്ദ്രയാൻ-2  9,000 ഭ്രമണപഥങ്ങൾ പൂർത്തിയാക്കി; സന്തോഷം പ്രകടിപ്പിച്ച് ഐ എസ് ആർ ഒ ചെയർമാൻ
X

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായിരുന്ന ചന്ദ്രയാൻ -2 പരാജയപ്പെട്ട് രണ്ട് വർഷം കഴിയുമ്പോഴും പേടകത്തിൻ്റെ ഓർബിറ്റർ ചന്ദ്രനെ ചുറ്റി 9000 ഭ്രമണപഥങ്ങൾ പൂർത്തിയാക്കിയെന്നും, ചന്ദ്രനിൽ നിന്ന് സുപ്രധാന നിരീക്ഷണങ്ങൾ നൽകുന്നുണ്ടെന്നും ഐ എസ് ആർ ഒ ചെയർമാൻ കെ ശിവൻ . പേടകത്തിൻ്റെ ഇൻബോർഡ് ഉപകരണങ്ങൾ നാമമാത്രമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചന്ദ്രയാൻ-2 ബഹിരാകാശ പേടകത്തിൻ്റെ രണ്ട് വർഷത്തെ പ്രവർത്തനം പൂർത്തിയാക്കിയതിൻ്റെ ഓർമയ്ക്കായി നടത്തിയ ലൂണാർ സയൻസ് വർക്ക് ഷോപ്പ്-2021 ലാണ് അദ്ധേഹത്തിൻ്റെ വെളിപ്പെടുത്തൽ.

ചന്ദ്രയാൻ-2 ൻ്റെ എട്ട് പേലോഡുകൾ ചന്ദ്രോപരിതലത്തിൽ നിന്ന് നൂറ് കിലോമീറ്റർ ഉയരത്തിൽ ചന്ദ്രൻ്റെ വിദൂര സെൻസിങും സ്ഥലത്തെ നിരീക്ഷണങ്ങളും നടത്തുന്നുണ്ടെന്നും കെ.ശിവൻ വ്യക്തമാക്കി.ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഓർബിറ്ററിലും , ലഭിക്കുന്ന വിവരങ്ങളിലും അദ്ധേഹം വിശ്വാസം പ്രകടിപ്പിച്ചു.കൂടാതെ,ചന്ദ്രനിൽ നിന്ന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങൾ ചന്ദ്രയാൻ-3 യുടെ ഉദ്യമത്തിൽ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിലേക്ക് ജൂലായ്-22 ന് GSLV Mk-III ലൂടെയാണ് ചന്ദ്രയാൻ-2 വിക്ഷേപിച്ചത്. ഓഗസ്റ്റ് 20 ന് ചന്ദ്രൻ്റെ ഭ്രമണപഥത്തിലെത്തുകയും സെപ്റ്റംബർ 6 ന് ഓർബിറ്ററിൽ നിന്ന് ലാൻ്ററും റോവറും വേർപ്പെടുകയും ചെയ്തു.കൂടാതെ, അപ്രതീക്ഷിതമായി ഉപരിതലത്തിൽ ഇടിച്ചിറങ്ങുകയും ചെയ്തതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു. എന്നാൽ 2022 ൽ ചന്ദ്രയാൻ-3 വിക്ഷേപിക്കുമെന്ന് ഐ എസ് ആർ ഒ വ്യക്തമാക്കിയിരുന്നു.



TAGS :

Next Story