വയലാറിലെ സംഘർഷം ആർഎസ്എസ് ഗൂഢാലോചനയെന്ന് എസ്ഡിപിഐ
കേരളത്തിൽ കലാപം സൃഷ്ടിച്ച് ബലിദാനികളെ ഉണ്ടാക്കി നേട്ടം കൊയ്യാൻ ബിജെപി ശ്രമിക്കുന്നുവെന്ന് അബ്ദുല്‍ മജീദ് ഫൈസി

ആലപ്പുഴ വയലാറിലുണ്ടായ സംഘർഷം ആർഎസ്എസ് ഗൂഢാലോചനയെന്ന് എസ്ഡിപിഐ. പൊലീസ് സാന്നിധ്യത്തിൽ ആണ് ആർഎസ്എസ് അക്രമം അഴിച്ചുവിട്ടത്. കേരളത്തിൽ കലാപം സൃഷ്ടിച്ച് ബലിദാനികളെ ഉണ്ടാക്കി നേട്ടം കൊയ്യാൻ ബിജെപി ശ്രമിക്കുന്നുവെന്നും പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
അതേസമയം ആര്‍എസ്എസ് പ്രവർത്തകൻ നന്ദുകൃഷ്ണയുടെ കൊലപാതകത്തിൽ പൊലീസിനെതിരെ ബിജെപി രംഗത്തെത്തി. എസ്ഡിപിഐ പ്രകോപനമുണ്ടായിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വിമർശിച്ചു. എസ്ഡിപിഐയെ പൊലീസ് കയറൂരി വിടുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
എസ്ഡിപിഐ - ആര്‍എസ്എസ് സംഘർഷമുണ്ടായ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. സംഘർഷത്തിൽ കൊല്ലപ്പെട്ട നന്ദു കൃഷ്ണയുടെ മൃതദേഹം ഉടന്‍ ചേർത്തലയിലെത്തിക്കും. പ്രദേശത്ത് പൊലീസിന്റെ കനത്ത സുരക്ഷ ഏർപ്പെടുത്തി. ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി വയലാറിൽ എത്തിയിട്ടുണ്ട്.
Adjust Story Font
16

