പിന്തുണ തേടി എസ്ഡിപിഐ സ്ഥാനാർത്ഥി തസ്‌ലീം റഹ്‌മാനി കാന്തപുരത്തെ കണ്ടു
കാരന്തൂർ മർക്കസിൽ നടന്ന കൂടിക്കാഴ്ച കാൽ മണിക്കൂറോളം നീണ്ടു.

കോഴിക്കോട്: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ എസ്ഡിപിഐ സ്ഥാനാർത്ഥി തസ്‌ലീം റഹ്‌മാനി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. കാരന്തൂർ മർക്കസിൽ നടന്ന കൂടിക്കാഴ്ച കാൽ മണിക്കൂറോളം നീണ്ടു.
എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് പി അബ്ദുൽ മജീദ് ഫൈസി, സംസ്ഥാന സെക്രട്ടറിയും കൊടുവള്ളി സ്ഥാനാർത്ഥിയുമായ മുസ്തഫ കൊമ്മേരി, സംസ്ഥാന സമിതിയംഗം അഡ്വ. റഹീം, മലപ്പുറം ജില്ലാ സെക്രട്ടറി കെ സി അബ്ദു സലാം എന്നിവർ ഇദ്ദേഹത്തിന് കൂടെയുണ്ടായിരുന്നു.
ചൊവ്വാഴ്ചയാണ് തസ്‌ലീം റഹ്‌മാനി ജില്ലാ വരണാധികാരിയായ കലക്ടർ കെ ഗോപാലകൃഷ്ണനു മുമ്പാകെ പത്രിക സമർപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
Next Story
Adjust Story Font
16

