Quantcast

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് പ്രചരണം ആരംഭിച്ച് എസ്‍.ഡി.പി.ഐ

കുഞ്ഞാലിക്കുട്ടിയുടെ രാജി ചർച്ചയാക്കി നേട്ടമുണ്ടാക്കാമെന്നാണ് എസ്‍.ഡി.പി.ഐ കണക്ക് കൂട്ടൽ

MediaOne Logo

  • Published:

    6 March 2021 7:36 AM IST

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് പ്രചരണം ആരംഭിച്ച് എസ്‍.ഡി.പി.ഐ
X

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് പ്രചരണം ആരംഭിച്ച് എസ്‍.ഡി.പി.ഐ. കുഞ്ഞാലിക്കുട്ടിയുടെ രാജി ചർച്ചയാക്കി നേട്ടമുണ്ടാക്കാമെന്നാണ് എസ്‍.ഡി.പി.ഐ കണക്ക് കൂട്ടൽ . യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അബ്ദുസമദ് സമദാനി മത്സരിക്കുമെന്നാണ് സൂചന. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി വി.പി സാനുവും മത്സരിച്ചേക്കും.

ഡല്‍ഹിയില്‍ നിന്നുള്ള എസ്‍.ഡി.പി.ഐ ദേശീയ സെക്രട്ടറി തസ്ലീം റഹമാനിയാണ് ഉപതെരഞ്ഞെടുപ്പില്‍ എസ്‍.ഡി.പി.ഐ സ്ഥാനാര്‍ത്ഥി. കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജി വെച്ചത് ചര്‍ച്ചയാക്കി നേട്ടമുണ്ടാക്കാമെന്നാണ് എസ്‍.ഡി.പി.ഐ കണക്ക് കൂട്ടല്‍ . പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചതില്‍ പാര്‍ട്ടി അണികള്‍ക്കടക്കം എതിര്‍പ്പുകളുണ്ടെന്ന വിലയിരുത്തലിലാണ് രാജി ചര്‍ച്ചയാക്കിയുള്ള എസ്‍.ഡി.പി.ഐ പ്രചരണം . കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം തട്ടകമായ വേങ്ങരയില്‍ നടന്ന കണ്‍വെന്‍ഷനോടെയാണ് എസ്‍.ഡി.പി.ഐ ലോക്സഭാ മണ്ഡലത്തിലെ പ്രചരണം ആരംഭിച്ചത്.

ഉപതെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടുള്ള മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കിടെ ആണ് എസ്‍ഡിപിഐ മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അബ്ദുസമദ് സമദാനി മത്സരിക്കുമെന്നാണ് സൂചന. എല്‍.ഡി.എഎഫ് സ്ഥാനാര്‍ഥിയായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയോട് തോല്‍വി ഏറ്റുവാങ്ങിയ വി.പി സാനുവും മത്സരിച്ചേക്കും. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടി മത്സരിക്കാനും സാധ്യതയുണ്ട് . സൂചനകള്‍ യാഥാര്‍ഥ്യമായാല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടക്കുന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പോരാട്ടം കനക്കുമെന്നുറപ്പ്.

TAGS :

Next Story