മുഖ്യമന്ത്രിയുടെ പേഴ്സണല് സ്റ്റാഫില്‍ ഏഴ് പേരെ കൂടി നിയമിച്ചു
പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍, പ്രസ് അഡ്വൈസറായി പ്രഭാവര്‍മ, പ്രസ് സെക്രട്ടറിയായി പി.എം മനോജ് , പി.എസ് ഓഫീസിലെ നാല് ജീവനക്കാര്‍ എന്നിവരാണ് പേഴ്സണല്‍ സ്റ്റാഫില്‍ നിയമിതരായത്

സംസ്ഥാനത്ത് നിയമനവിവാദം കടുത്ത് നില്‍ക്കെ മുഖ്യമന്ത്രിയുടെ പേഴ്സണല് സ്റ്റാഫില്‍ ഏഴ് പേരെ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍, പ്രസ് അഡ്വൈസറായി പ്രഭാവര്‍മ, പ്രസ് സെക്രട്ടറിയായി പി.എം മനോജ് , പി.എസ് ഓഫീസിലെ നാല് ജീവനക്കാര്‍ എന്നിവരാണ് പേഴ്സണല്‍ സ്റ്റാഫില്‍ നിയമിതരായത്. മുന്‍കാല പ്രാബല്യത്തോടെയാണ് നടപടി. ഇതോടെ ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. ഏഴ് പേരെക്കൂടി പേഴ്‍സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭ ചട്ടം ഭേദഗതി ചെയ്തിരുന്നു.
Next Story
Adjust Story Font
16

