Quantcast

'അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..!' പാര്‍വതിക്ക് പിന്തുണയുമായി ഷമ്മി തിലകന്‍

അമ്മ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍വതി കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്ത് വന്നിരുന്നു

MediaOne Logo

  • Published:

    11 Feb 2021 8:51 PM IST

അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..! പാര്‍വതിക്ക് പിന്തുണയുമായി ഷമ്മി തിലകന്‍
X

നടി പാര്‍വതി തിരുവോത്തിന് പിന്തുണയുമായി ഷമ്മി തിലകന്‍. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്ങായ ആരാണ് പാര്‍വതി ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ഷമ്മി തിലകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ആരാണ് പാര്‍വതി, അപ്പപ്പൊ കണ്ടവനെ അപ്പാ എന്നു വിളിക്കാത്തവള്‍ എന്ന് പാര്‍വതിയുടെ ഫോട്ടോ സഹിതം ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അമ്മ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍വതി കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്ത് വന്നിരുന്നു. അമ്മയുടെ ആസ്ഥാന മന്ദിരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവെ വേദിയില്‍ പുരുഷന്‍മാരായ താരങ്ങള്‍ക്ക് മാത്രം ഇരിപ്പിടം അനുവദിച്ച നടപടിയെ പാര്‍വതി വിമര്‍ശിച്ചു. ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കാണുന്നത്. ഇതിന് സമീപം സ്ത്രീകള്‍ നില്‍ക്കുകയാണ്. വേദിയില്‍ ആണുങ്ങള്‍ ഇരിക്കുന്നു. അതില്‍ ഒരു നാണവുമില്ലാത്ത ഒരു കൂട്ടം സംഘടനകള്‍ ഇന്നുണ്ട്. ഇക്കഴിഞ്ഞ ദിവസവും കൂടി ഇത് നമ്മള്‍ കണ്ടിട്ടുള്ളതാണെന്നാണ് പാര്‍വതി പറഞ്ഞത്.

ശേഷം പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. അമ്മ ഭാരവാഹികളായ രചന നാരായണന്‍കുട്ടിയും ഹണി റോസും പാര്‍വതിയെ രൂക്ഷമായി വിമര്‍ശിച്ചു. അമ്മയുടെ വേദിയില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കിയിട്ടില്ലെന്നും എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആരും വേദിയില്‍ ഇരുന്നിട്ടില്ലെന്നും നടന്‍ അജു വർഗീസ് പ്രതികരിച്ചു. പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അംഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കമാണ് ചിലര്‍ നടത്തുന്നതെന്നും അജു വര്‍ഗീസ് മീഡിയവണിനോട് പറഞ്ഞു.

അതിനിടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍വതിയെ രാഷ്ട്രീയ പാര്‍ട്ടികള്‍ സമീപിച്ചിരുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത് തന്നെ രംഗത്ത് വന്നു.

പാർവതിയെ മത്സരിപ്പിക്കാൻ ഇടതുമുന്നണിയിൽ നീക്കം നടക്കുന്നു എന്നായിരുന്നു റിപ്പോർട്ട്. മുഖം നോക്കാതെ നിലപാട് വ്യക്തമാക്കുന്ന പാർവതിയെ മത്സരിപ്പിച്ചാൽ യുവതലമുറയുടെ വലിയ പിന്തുണ കിട്ടുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു- 'വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാന രഹിതവുമാണ്. മത്സരിക്കുന്നതിനെ കുറിച്ച് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. ഒരു പാർട്ടിയും എന്നെ സമീപിച്ചിട്ടുമില്ല. ഇക്കാര്യത്തിൽ ഒരു തിരുത്തൽ ആവശ്യപ്പെടുന്നു' - എന്നാണ് വാർത്തയുടെ ലിങ്ക് പങ്കുവച്ച് പാർവതി ട്വിറ്ററിൽ കുറിച്ചത്.

ചോദ്യം :- #ആരാണ്_പാർവ്വതി..!?🤔 ഉത്തരം:- അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..! 💕

Posted by Shammy Thilakan on Thursday, February 11, 2021
TAGS :

Next Story