കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവശങ്കറിന് ജാമ്യത്തില്‍ തുടരാം
സ്വര്‍ണക്കടത്തിലും അതിന്‍റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കുന്നതിലും എം. ശിവശങ്കര്‍ ഗൂഢാലോചന നടത്തിയെന്ന് ഇഡി

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു.
ശിവശങ്കറിനെ വീണ്ടും ജയിലിലേക്ക് അയക്കുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഹരജി ആറാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. സ്വര്‍ണക്കടത്തിലും അതിന്‍റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കുന്നതിലും എം. ശിവശങ്കര്‍ ഗൂഢാലോചന നടത്തിയെന്ന് ഇഡി കോടതിയെ അറിയിച്ചു.
ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കില്ലെന്നും ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം.
Next Story
Adjust Story Font
16

