Quantcast

അമേരിക്കയില്‍ വെടിവെപ്പ്: പൊലീസ് ഉദ്യോഗസ്ഥനടക്കം 10 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലുണ്ടായ വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊളറാഡോയിലെ ഒരു കടയിലാണ് വെടിവെപ്പുണ്ടായത്.

MediaOne Logo

  • Updated:

    2021-03-23 02:33:56.0

Published:

23 March 2021 8:27 AM IST

അമേരിക്കയില്‍ വെടിവെപ്പ്: പൊലീസ് ഉദ്യോഗസ്ഥനടക്കം 10 പേര്‍ കൊല്ലപ്പെട്ടു
X

അമേരിക്കയിലുണ്ടായ വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊളറാഡോയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് വെടിവെപ്പുണ്ടായത്. തോക്കുധാരി ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം അക്രമിയെ പൊലീസ് പിടികൂടി. വെടിവെപ്പിന് കാരണം എന്തെന്ന് വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

TAGS :

Next Story