മാർച്ച് രണ്ടിന് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും
വാഹന പണിമുടക്കിന് വ്യാപാരികളുടെ ധാർമ്മിക പിന്തുണയുണ്ടാകുമെന്ന് സംഘടന അറിയിച്ചു

അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ മാർച്ച് 2 ന് നടക്കുന്ന വാഹന പണിമുടക്കിന് കേരളത്തിലെ വ്യാപാരികളുടെ ധാർമ്മിക പിന്തുണ ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാൽ വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മോട്ടോർ വ്യവസായ സംയുക്ത സമരസമിതി സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
Next Story
Adjust Story Font
16

