Quantcast

കുവൈത്തിലെ ഇന്ത്യൻ എംബസ്സിയില്‍ അംബാസഡറുടെ മിന്നല്‍ സന്ദർശനം

പാസ്പോർട്ട് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് അംബാസഡർ സിബി ജോർജിന്റെ നേതൃത്വത്തിൽ എംബസ്സി ഉദ്യോഗസ്ഥർ സേവന കേന്ദ്രത്തിൽ പരിശോധനക്കെത്തിയത്

MediaOne Logo

  • Published:

    10 Feb 2021 8:17 AM IST

കുവൈത്തിലെ ഇന്ത്യൻ എംബസ്സിയില്‍ അംബാസഡറുടെ മിന്നല്‍ സന്ദർശനം
X

കുവൈത്തിലെ ഇന്ത്യൻ എംബസ്സി പാസ്സ്‌പോർട്ട് സേവന കേന്ദ്രത്തിൽ അംബാസഡർ സിബി ജോർജ് മിന്നൽ സന്ദർശനം നടത്തി. ജലീബ് അൽ ശുയൂഖിൽ പ്രവൃത്തിക്കുന്ന കോക്സ് ആൻഡ് കിങ്‌സ് ഓഫീസിലാണ് ചൊവാഴ്ച രാവിലെ അംബാസഡർ പരിശോധനക്കെത്തിയത്.

പാസ്പോർട്ട് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് അംബാസഡർ സിബി ജോർജിന്റെ നേതൃത്വത്തിൽ എംബസ്സി ഉദ്യോഗസ്ഥർ സേവന കേന്ദ്രത്തിൽ പരിശോധനക്കെത്തിയത്. കേന്ദ്രത്തിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ അംബാസഡർ ഉപഭോകതാക്കളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. സേവനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും പരാതികള്‍ ഉണ്ടെങ്കിൽ എംബസിയെ അറിയിക്കണമെന്നും അംബാസഡർ പറഞ്ഞു. സേവന കേന്ദ്രങ്ങളെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് നേരത്തെയും അംബാസഡർ മിന്നൽ പര്യടനം നടത്തിയിരുന്നു. തുടർന്ന് സേവനങ്ങളെക്കുറിച്ച് ഉപഭാക്താക്കളിൽ നിന്ന് പരാതികളും നിർദേശങ്ങളും സ്വീകരിക്കാൻ എംബസ്സിയിലും പാസ്പോർട്ട് സേവനകേന്ദ്രങ്ങളിലും ഫീഡ്ബാക് ബോക്സുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story