Quantcast

ന്യൂസിലന്റ് ക്രൈസ്റ്റ്ചർച്ച് മോഡൽ ആക്രമണത്തിന് പദ്ധതി; സിംഗപ്പൂരിൽ കൗമാരക്കാരൻ പിടിയിൽ

ന്യൂസിലന്റ് ക്രൈസ്റ്റ്ചർച്ചിലെ മുസ്‌ലിം പള്ളികളിൽ ആക്രമണം നടത്തിയ ബ്രെന്‍റണ്‍ ടെറന്‍റിന്റെ രീതി പിന്തുടരാനാണ് ഈ കൗമാരക്കാരൻ ശ്രമിച്ചത് എന്ന് മന്ത്രാലയം ഉറപ്പിച്ച് പറയുന്നു.

MediaOne Logo

  • Published:

    28 Jan 2021 7:20 PM IST

ന്യൂസിലന്റ് ക്രൈസ്റ്റ്ചർച്ച് മോഡൽ ആക്രമണത്തിന് പദ്ധതി; സിംഗപ്പൂരിൽ കൗമാരക്കാരൻ പിടിയിൽ
X

ന്യൂസിലന്‍റില്‍ 51 മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത പ്രതി 'ബ്രെന്‍റണ്‍ ടെറന്‍റി'ൽ സ്വാധീനിക്കപ്പെട്ട്, സിംഗപ്പൂരിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട കൗമാരക്കാരൻ പിടിയിൽ. സിംഗപ്പൂരിലെ ആഭ്യന്തര സുരക്ഷാ ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിയാണ് ഈ 16 കാരൻ. പ്രൊട്ടസ്റ്റന്റ് ക്രിറ്റിൻ വിഭാഗത്തിൽപ്പെട്ട ഇയാൾ ഒരു മാസമായി തടവിൽ ആണെന്ന് സിങ്കപ്പൂർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇസ്ലാമിനോടുള്ള വിദ്വേഷവും, ആക്രമണത്തോടുള്ള ഭ്രമവുമാണ് ഈ ചെറുപ്പക്കാരനെ ഇതിലേക്ക് നയിച്ചത് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിഗമനം .

ന്യൂസിലന്റ് ക്രൈസ്റ്റ് ചർച്ചിലെ മുസ്‌ലിം പള്ളികളിൽ ആക്രമണം നടത്തിയ ബ്രെന്‍റണ്‍ ടെറന്‍റിന്റെ രീതി പിന്തുടരാനാണ് ഈ കൗമാരക്കാരൻ ശ്രമിച്ചത് എന്ന് മന്ത്രാലയം ഉറപ്പിച്ച് പറയുന്നു. ക്രൈസ്റ്റ് ചർച്ച് ആക്രമണത്തിന് രണ്ട് വർഷം തികയുന്ന 2021 മാർച്ച് 15ന് സമാനമായ ആക്രമണം ആണ് ഇയാൾ സിംഗപ്പൂരിൽ നടത്താൻ പദ്ധതിയിട്ടത്. ടെറന്റ് ക്രൈസ്റ്റ് ചർച്ച് ആക്രമണം ലൈവ് ആയി പകർത്തിയത് ഈ പ്രവർത്തിയിലേക്ക് തന്നെ കൂടുതൽ പ്രേരിതനാക്കി എന്നും ഇയാൾ വ്യക്തമാക്കുകയുണ്ടായി. സിംഗപ്പൂരിൽ തോക്ക് ലഭ്യമാകാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് വടിവാൾ ഉപയോഗിക്കാനായിരുന്നു ഇയാളുടെ തീരുമാനം.

സിംഗപ്പൂരിലെ ആസ്യാഫാ, യുസഫ് ഇസഹാക്ക് എന്നീ പള്ളികളിലാണ് ഈ ചെറുപ്പക്കാരൻ ആക്രണമണത്തിന് പദ്ധതിയിട്ടത്. നവംബറിൽ ഇതുസംബന്ധിച്ച ചെറിയ സൂചന ലഭിച്ചപ്പോൾ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തതായി അധികൃതർ അറിയിച്ചു. ഒന്നില്ലെങ്കിൽ കൃത്യ നിർവഹണത്തിന് മുമ്പേ അറസ്റ്റ് ചെയ്യപ്പെടും, അല്ലെങ്കിൽ ആക്രമണത്തിന് ശേഷം പോലീസ് വെടിവെച്ചുകൊല്ലുമെന്ന് ഇയാൾ മുൻകൂട്ടി കണ്ടിരുന്നുവെന്ന് പറഞ്ഞതായി പോലീസ് വ്യക്തമാക്കുന്നു.

2019 മാർച്ച് 15നായിരുന്നു ലോകത്തെ മുഴുവൻ നടുക്കിക്കൊണ്ട് ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണം നടന്നത്. 51 പേരുടെ ജീവനെടുത്ത അക്രമി ബ്രെന്‍റണ്‍ ടെറന്റിന് പരോളില്ലാത്ത ജീവപര്യന്തമാണ് ന്യൂസിലന്റ് വിധിച്ചത്.

TAGS :

Next Story