Quantcast

ഡി.ജി.പിയുടെ ലെറ്റര്‍പാഡ്, ഡി.വൈ.എസ്.പിയുടെ യൂണിഫോം; പൊലീസ് ആസ്ഥാനത്ത് എസ്.ഐയുടെ ആള്‍മാറാട്ടം

ജനമൈത്രി പൊലീസിലെ ആംഡ് എസ്.ഐ ജേക്കബ് സൈമണെതിരെയാണ് കേസെടുത്തിരിക്കുന്നത്

MediaOne Logo

  • Published:

    7 March 2021 12:03 PM IST

ഡി.ജി.പിയുടെ ലെറ്റര്‍പാഡ്, ഡി.വൈ.എസ്.പിയുടെ യൂണിഫോം; പൊലീസ് ആസ്ഥാനത്ത് എസ്.ഐയുടെ ആള്‍മാറാട്ടം
X

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ ആള്‍മാറാട്ടം നടത്തുകയും വ്യാജരേഖയുണ്ടാക്കുകയും ചെയ്ത പോലീസ് ആസ്ഥാനത്തെ എസ്.ഐക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ജേക്കബ് സൈമണ്‍ എന്ന ഉദ്യോസ്ഥനെതിരെയാണ് കേസെടുത്തത്.

ഉദ്യോഗസ്ഥന്‍റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ വ്യാജ പോലീസ് യൂണിഫോം പിടിച്ചെടുത്തു. ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെയടക്കം പേരില്‍ വ്യാജരേഖകളുണ്ടാക്കുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്തതിനാണ് ജേക്കബ് സൈമണെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.

പൊലീസ് ആസ്ഥാനത്തെ ജനമൈത്രി സെല്ലില്‍ ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടറാണ് ജേക്കബ് സൈമണ്‍. ഉന്നത ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ലെറ്റര്‍പാഡുകള്‍ കൈക്കലാക്കിയ ശേഷം വ്യാജഒപ്പ് ഉപയോഗിച്ച് രേഖകളുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. സ്വന്തം ആവശ്യങ്ങള്‍ക്കായി തന്നെയാണ് വ്യാജരേഖകള്‍ ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

പുറത്ത് മറ്റാര്‍ക്കെങ്കിലും വ്യാജരേഖ നല്‍കിയോ എന്ന് പരിശോധിച്ച് വരികയാണ്. ജേക്കബ് സൈമണിന്‍റെ കൊല്ലം കരുനാഗപ്പള്ളിയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഡി.വൈ.എസ്.പിയുടെ വ്യാജ യൂണിഫോമും പിടിച്ചെടുത്തു. പൊലീസ് ആസ്ഥാനത്തെ ഓഫീസിലും റെയ്ഡ് നടത്തി. പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ചുവരികയാണ്. അന്വേഷണം തുടങ്ങിയതിന് പിന്നാലെ ജേക്കബ് സൈമണ്‍ ഒളിവില്‍ പോയി.

TAGS :

Next Story