Quantcast

കേരള കോണ്‍ഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു

1977 മുതല്‍ 84 വരെ കോട്ടയത്തെ പ്രതിനിധീകരിച്ച് എംപി ആയിട്ടുണ്ട്.

MediaOne Logo

  • Published:

    18 March 2021 2:23 PM IST

കേരള കോണ്‍ഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു
X

കേരള കോൺഗ്രസ് സ്കറിയ വിഭാഗം ചെയർമാൻ സ്കറിയ തോമസ് അന്തരിച്ചു. കോവിഡ് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ഫംഗല്‍ ന്യൂമോണിയ ബാധിച്ചതാണ് മരണത്തിന് കാരണമായത്. കരള്‍ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.

1977 മുതല്‍ 84 വരെ കോട്ടയത്തെ പ്രതിനിധീകരിച്ച് എംപി ആയിട്ടുണ്ട്. കേരള കോൺഗ്രസിന്‍റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചു. കേരളാ സ്‌റ്റേറ്റ് എന്‍റര്‍പ്രൈസസ് ചെയര്‍മാന്‍ ആണ്. ക്‌നാനായ സഭ അസോസിയേഷന്‍ ട്രസ്റ്റി ആണ്. കോതമംഗലം, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിൽനിന്ന് നിയമസഭയിലേക്കും മൽസരിച്ചിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് വിട്ടുവന്ന് പി സി തോമസിനൊപ്പം ഐഎഫ്ഡിപി എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. 2015ലെ പിളർപ്പിനുശേഷം പി.സി തോമസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കുകയായിരുന്ന. ഇടതുമുന്നണിയുടെ ഘടകകക്ഷിയാണ് നിലവില്‍ കേരള കോണ്‍ഗ്രസ് സ്കറിയ വിഭാഗം.

ലളിതയാണ് ഭാര്യ. നിര്‍മല, അനിത, സക്കറിയ, ലത എന്നിവരാണ് മക്കള്‍.

TAGS :

Next Story