Quantcast

സതീഷ് കൗശികിന് ആദരാഞ്ജലി നേർന്ന് രാജ്യം;വന്‍മതില്‍ തീര്‍ത്ത് ഖവാജ, ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങള്‍

ആസ്ട്രേലിയന്‍ പ്രധനമന്ത്രി ആന്തണി ആൽബനീസിന്റെ ഇന്ത്യാ സന്ദർശനവും ഇന്ന് ട്വിറ്ററിനെ സജീവമാക്കി

MediaOne Logo

Web Desk

  • Published:

    10 March 2023 3:40 PM GMT

twitter trending
X

സതീഷ് കൗശികിന് ആദരാഞ്ജലി നേർന്ന് രാജ്യം #SatishKaushik

കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് താരം സതീഷ് കൗശികിന് ആദരാഞ്ജലികൾ നേർന്ന് പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പേരാണ് കൗശികിന് ആദരാഞ്ജജലികൾ നേർന്നത്. നടൻ തിരക്കഥാ കൃത്ത് സംവിധായകൻനിർമാതാവ് എന്നീ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച കൗശിക് ബോളിവുഡിലെ നിറസാന്നിധ്യമായിരുന്നു. മിസ്റ്റർ ഇന്ത്യ ദീവാന മസ്താന എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

ഗാലറിയില്‍ മെസ്സി വിളികള്‍... നിയന്ത്രണം വിട്ട് ക്രിസ്റ്റ്യാനോ #messi

സൗദി പ്രോ ലീഗിൽ അൽ ഇത്തിഹാദിനെതിരെയുള്ള തോൽവിക്ക് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരം കഴിഞ്ഞു കളം വിടവെ എതിർ കാണികൾ മെസ്സി... മെസ്സി... എന്നു വിളിച്ച് പരിഹസിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട താരം കുമ്മായവരയ്ക്ക് പുറത്തു വച്ചിരുന്ന വെള്ളക്കുപ്പികള്‍ കാലു കൊണ്ട് തട്ടിത്തെറിപ്പിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അഹ്മദാബാദ് ടെസ്റ്റില്‍ ആസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍; അശ്വിന് ആറ് വിക്കറ്റ് #Ashwin

ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിൽ ഇന്ത്യയ്ക്ക് നിർണായകയമായ അവസാന ടെസ്റ്റിൽ ആസ്‌ട്രേലിയയ്ക്ക് കൂറ്റൻ സ്‌കോർ. ആദ്യ ഇന്നിങ്സില്‍ 480 റണ്‍സ് എടുത്ത കങ്കാരുക്കള്‍ ഓള്‍ ഔട്ടായി. ഓപണർ ഉസ്മാൻ ഖവാജയും ഓൾറൗണ്ടർ കാമറോൺ ഗ്രീനും ചേർന്ന് ഇന്ത്യൻ ബൗളർമാരെ വട്ടംകറക്കുകയായിരുന്നു അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ചത്ത പിച്ചിൽ. കങ്കാരുക്കൾ മേധാവിത്വം പുലർത്തിയ പിച്ചിൽ ആറു വിക്കറ്റ് കൊയ്ത് രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യയുടെ രക്ഷകനായത്.

ആന്തണി ആൽബനീസിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു #Australian PM

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പത് വ്യവസ്ഥയായിട്ടും ഇന്ത്യ ഇപ്പോഴും വികസ്വര രാജ്യങ്ങളുടെ പട്ടികയിലാണെന്ന് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. കാലാവസ്ഥാ വ്യതിയാനമടക്കം പല പ്രശ്നങ്ങള്‍ക്കും ഇന്ത്യക്ക് പരിഹാരം കാണാനാവുമെന്നും ആൽബനീസ് കൂട്ടിച്ചേർത്തു. നാല് ദിവത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ആന്തണീസിന്റെ പര്യടനം തുടരുകയാണ്‌.

വന്‍മതില്‍ തീര്‍ത്ത് ഖവാജ; അഹ്മദാഹാദില്‍ വമ്പന്‍ റെക്കോര്‍ഡ് #Usman Khawaja

ഓപ്പണർ ഉസ്മാൻ ഖ്വാജയുടെ തകർപ്പൻ ഇന്നിങ്‌സാണ് അഹ്മദാബാദ് ടെസ്റ്റിൽ ഓസീസിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. പരമ്പരയിൽ ഉടനീളം കങ്കാരുക്കളെ വാരിക്കുഴിയിൽ വീഴ്ത്തിയ ഇന്ത്യൻ ബോളർമാർക്ക് ഒരവസരവും നൽകാതിരുന്ന ഖ്വാജ അഹ്മദാബാദിൽ അക്ഷരാർഥത്തിൽ ഒരു വൻമതിലായി മാറുകയായിരുന്നു. 422 പന്തുകൾ നേരിട്ട താരം 21 ബൗണ്ടറികളുടെ അകമ്പടിയിൽ 180 റൺസെടുത്താണ് കളംവിട്ടത്. ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തെ അക്‌സർ പട്ടേലാണ് വീഴ്ത്തിയത്. മത്സരത്തില്‍ ഒരപൂര്‍വ റെക്കോര്‍ഡും ഖ്വാജയെ തേടിയെത്തി. ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിടുന്ന ഓസീസ് താരമെന്ന റെക്കോർഡാണ് ഖ്വാജ 422 പന്തുകള്‍ നേരിട്ടതോടെ തന്‍റെ പേരില്‍ കുറിച്ചത്.

സാവിത്രി ഭായ് ഫൂലെയുടെ സ്മരണയിൽ രാജ്യം #savitribai phule

ഇന്ത്യയിലെ പ്രഥമ അധ്യാപിക സാവിത്രി ഭായ് ഫൂലെ വിടപറഞ്ഞിട്ട് ഇന്നേക്ക് 125 വർഷം. മഹാരാഷ്ട്രയിൽ ജാതീയതക്കെതിരായ പോരാട്ടങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന സാവിത്രി ഫൂലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ധീരോധാത്തം പൊരുതി. പെൺകുട്ടികൾക്കായി സ്‌കൂൾ ആരംഭിച്ച സാവിത്രി ജ്യോതിറാവു ഫൂലെയുടെ പത്‌നി കൂടെയാണ്. 1831 ജനുവരി മൂന്നിന് ജനിച്ച സാവിത്രി 1897 മാര്‍ച്ച് പത്തിനാണ് അന്തരിച്ചത്.




TAGS :

Next Story