വേദനകളില്‍ പരസ്പരം ആശ്വാസമാകുന്നവര്‍..
പ്രവാസഭൂമിയിൽ മാനസികമായി ഒറ്റപ്പെട്ടു പോകുന്നവർക്ക് സാന്ത്വനമാകുന്ന കുറച്ച് പെൺ സുഹൃത്തുക്കളുടെ കഥയാണ് ' Solace'

വ്യാധികൾ ഭീതിനിറക്കുന്ന പ്രവാസഭൂമിയിൽ മാനസികമായി ഒറ്റപ്പെട്ടു പോകുന്നവർക്ക് സാന്ത്വനമാകുന്ന കുറച്ച് പെൺ സുഹൃത്തുക്കളുടെ കഥയാണ് ' Solace'. ക്വീൻ ബീസ് എന്‍റർട്ടെയിൻമെന്‍റിന്‍റെ ബാനറിൽ ശ്രീജിത്ത് പറശ്ശിനിയാണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രജിത്ത് നമ്പ്യാറാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജേക്കബ് ക്രിയേറ്റിവ് ബീസ് കാമറയും എഡിറ്റിങ്ങും, കെവിൻ ഫ്രാൻസിസ് മ്യൂസിക്കും നൽകിയിരിക്കുന്നു.
കോവിഡ് കാലത്തെ പരിമിതിക്കുള്ളിൽനിന്നാണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കലയെ ഇഷ്ട്ടപ്പെടുന്ന ഒരു പറ്റം കലാകാരികളാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. പൂർണ്ണമായും ബഹ്റിനിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചവരെല്ലാം വനിതകളും പുതുമുഖങ്ങളുമാണ് എന്ന പ്രത്യേകതയും ഉണ്ട് . അന്താരാഷ്ട്ര വനിത ദിനമായ മാർച്ച് 8നാണ് ഈ ഷോർട്ട് ഫിലിം പ്രദർശനത്തിന് എത്തിയത്.
Adjust Story Font
16

