Quantcast

അക്‌സറും അശ്വിനും ഇംഗ്ലണ്ടിന്റെ കഥ കഴിച്ചു

112 റണ്‍സിനാണ് എല്ലാവരും കളം വിട്ടത്. അക്‌സര്‍ പട്ടേല്‍ ആറു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി രവിചന്ദ്ര അശ്വിന്‍ പൂര്‍ണ പിന്തുണകൊടുത്തു. ഇശാന്ത് ശര്‍മ്മക്കാണ് ഒരു വിക്കറ്റ്.

MediaOne Logo

  • Updated:

    2021-02-24 12:59:12.0

Published:

24 Feb 2021 1:03 PM GMT

അക്‌സറും അശ്വിനും ഇംഗ്ലണ്ടിന്റെ കഥ കഴിച്ചു
X

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്. സ്പിന്നമര്‍മാരായ അക്‌സര്‍ പട്ടേലിന്റെയും രവിചന്ദ്ര അശ്വിന്റെയും ബൗളുകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍ക്കായില്ല. 112 റണ്‍സിനാണ് ആദ്യ ഇന്നിങ്സില്‍ എല്ലാവരും കളം വിട്ടത്. അക്‌സര്‍ പട്ടേല്‍ ആറു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി രവിചന്ദ്ര അശ്വിന്‍ പൂര്‍ണ പിന്തുണകൊടുത്തു. ഇശാന്ത് ശര്‍മ്മക്കാണ് ഒരു വിക്കറ്റ്.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന പിങ്ക്‌ബോള്‍ ടെസ്റ്റില്‍ ടോസിന്റെ ഭാഗ്യം ഇംഗ്ലണ്ടിന് ലഭിച്ചെങ്കിലും തുടക്കം മുതല്‍ തകര്‍ച്ച തന്നെയായിരുന്നു. ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ ആദ്യ വിക്കറ്റ്. സ്പിന്നര്‍മാര്‍ പന്തെടുത്തതോടെ കളി പൂര്‍ണമായും ഇന്ത്യയുടെ കയ്യിലേക്ക്. കൂട്ടത്തകര്‍ച്ചയ്ക്കിടയിലും ഓപ്പണര്‍ സാക്ക് ക്രാവ്‌ലിയുടെ അര്‍ദ്ധ സെഞ്ച്വറി വേറിട്ട്‌നിന്നു. 84 പന്തില്‍ നിന്ന് പത്ത് ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു ക്രാവഌയുടെ ഇന്നിങ്‌സ്.

ക്രാവ്‌ലിയെ കൂടാതെ മൂന്ന് പേരാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത്. ജോ റൂട്ട്(17) വിക്കറ്റ് കീപ്പര്‍ ബെന്‍ഫോക്(12) ജോഫ്ര ആര്‍ച്ചര്‍(11) എന്നിവരാണ് രണ്ടക്കം കണ്ട ബാറ്റ്‌സ്മാന്മാര്‍. അക്സര്‍ പട്ടേലിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് അഹമ്മദാബാദിലേത്.

TAGS :

Next Story