Quantcast

രണ്ടാം ഹീറ്റ്‌സിൽ നാലാമൻ; സജൻ പ്രകാശ് സെമി കാണാതെ പുറത്ത്

പുരുഷ 200 മീറ്റർ ബട്ടർഫ്‌ളൈ വിഭാഗത്തിലെ രണ്ടാം ഹീറ്റ്‌സിൽ ഒരു മിനിറ്റ് 57:22 സെക്കൻഡ് വേഗത്തിലാണ് മലയാളി താരം സജൻ ഫിനിഷ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2021-07-26 11:31:23.0

Published:

26 July 2021 5:00 PM IST

രണ്ടാം ഹീറ്റ്‌സിൽ നാലാമൻ; സജൻ പ്രകാശ് സെമി കാണാതെ പുറത്ത്
X

ടോക്യോ ഒളിംപിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി താരം സജൻ പ്രകാശ് പുറത്ത്. പുരുഷ 200 മീറ്റർ ബട്ടർഫ്‌ളൈ വിഭാഗത്തിലെ രണ്ടാം ഹീറ്റ്‌സിൽ നാലാമനായാണ് സജൻ ഫിനിഷ് ചെയ്തത്. ഒരു മിനിറ്റ് 57:22 സെക്കൻഡ് വേഗത്തിലാണ് സജൻ നീന്തൽ പൂർത്തിയാക്കിയത്.

അഞ്ച് ഹീറ്റ്‌സിലുമായി സജൻ 24-ാം സ്ഥാനത്താണുള്ളത്. ആദ്യ 16 സ്ഥാനക്കാർക്കാണ് സെമി ഫൈനൽ സാധ്യതയുള്ളത്. നോർവേ താരം തോമോ സെനിമോട്ടോ എച്ച്‌വാസ്, സിംഗപ്പൂരിന്റെ സെൻ വെൻ അയർലൻഡിന്റെ ബ്രൻഡൻ ഹൈലാൻഡ് എന്നിവരാണ് രണ്ടാം ഹീറ്റ്‌സിൽ സജനു മുൻപിലെത്തിയത്.

ഒളിംപിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡോടെയായിരുന്നു സജൻ ടോക്യോയിലെത്തിയത്. 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ മെഡൽ വാരിക്കൂട്ടിയാണ് സജൻ കായികലോകത്തിന്റെ ശ്രദ്ധ നേടുന്നത്.

TAGS :

Next Story