ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമംഗം ഇപ്പോള്‍ ആശാരിപ്പണിയില്‍
2015ല്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ഓസീസ് ടീമിലെ അംഗമായിരുന്ന സ്പിന്നര്‍ സേവ്യര്‍ ദോഹര്‍ട്ടിയാണ് ആശാരിപ്പണി തെരഞ്ഞെടുത്തിരിക്കുന്നത്.

കായികതാരങ്ങള്‍ വിരമിച്ചാലും തങ്ങളുടെ ഗെയിമുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതാണ് സാധാരണ കാണാറുള്ള രീതി. എന്നാല്‍ ലോകകപ്പ് നേടിയ സംഘത്തില്‍ അംഗമായിരിന്നിട്ടും ഇപ്പോള്‍ കളിയുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ് ഒരു മുന്‍ താരം.
2015ല്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ഓസീസ് ടീമിലെ അംഗമായിരുന്ന സ്പിന്നര്‍ സേവ്യര്‍ ദോഹര്‍ട്ടിയാണ് ആശാരിപ്പണി തെരഞ്ഞെടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ എ.സി.എ ആണ് വിരമിച്ച ശേഷം പുതിയ തൊഴില്‍ കണ്ടെത്തിയ ദോഹര്‍ട്ടിയുടെ ചിത്രവും വീഡിയോയും പുറത്തുവിട്ടിരിക്കുന്നത്.
ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം പല ജോലികളും ചെയ്തുനോക്കി. ഓഫീസ് ജോലിയും ക്രിക്കറ്റുമായി ബന്ധപ്പെട്ട ജോലികളും ചെയ്തുനോക്കി. ഒടുവില്‍ ഇതാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞാണ് ആശാരിപ്പണിയില്‍ എത്തിയത്. ഈ തൊഴില്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്. അനുദിനം പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ദോഹര്‍ട്ടി പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലൂടെ 2010ലാണ് ദോഹര്‍ട്ടി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. അതേ വര്‍ഷം ഇംഗ്ലണ്ടിനെതിരെ സിഡ്‌നിയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയ്ക്കെതിരെ സിഡ്‌നിയിലായിരുന്നു ട്വന്റി20 അരങ്ങേറ്റം.
നാലു ടെസ്റ്റുകളില്‍നിന്ന് ഏഴു വിക്കറ്റും 60 ഏകദിനങ്ങളില്‍നിന്ന് 55 വിക്കറ്റുകളുമാണ് ദോഹര്‍ട്ടിയുടെ സമ്പാദ്യം. 11 രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍നിന്ന് 10 വിക്കറ്റും വീഴ്ത്തി. 2016-17 സീസണിലാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
Adjust Story Font
16

