Quantcast

പുറത്ത് പോവാതിരിക്കാന് കൊല്ക്കത്തയും ഹൈദരബാദും

MediaOne Logo

admin

  • Published:

    25 May 2016 2:08 PM GMT

പുറത്ത് പോവാതിരിക്കാന്   കൊല്ക്കത്തയും  ഹൈദരബാദും
X

പുറത്ത് പോവാതിരിക്കാന് കൊല്ക്കത്തയും ഹൈദരബാദും

കൊല്ക്കത്തയില് ഈഡന്‍ ഗാര്ഡ്ന്സിതല്‍ നടക്കുന്ന എലിമിനേറ്ററില്‍ വിജയിക്കുന്ന ടീം രണ്ടാം ക്വാളിഫെയറില്‍ ഗുജറാത്ത് ലയണ്സു മായി ഏറ്റുമുട്ടും. രണ്ട് തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് എലിമിനേറ്റര്‍ മത്സരത്തിനായി കളത്തിലിറങ്ങും

രണ്ട് തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് എലിമിനേറ്റര്‍ മത്സരത്തിനായി കളത്തിലിറങ്ങും. ഇരുടീമുകളും 16 പോയിന്റുമായാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്.

ലീഗ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങളിലും ഹൈദരബാദിനെ തോല്‍പ്പിക്കാനായി എന്നത് കൊല്‍ക്കത്തയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇരുടീമുകളും മുഖാമുഖം 2 തവണ ഏറ്റു മുട്ടിയപ്പോള് വിജയം കൊല്ക്കത്തയുടെ കൂട നിന്നതും കൊല്ക്കത്തക്ക് ഏറെ പ്രതീക്ഷ നല്കുന്നു. എന്നാല് കൊല്ക്കത്തയോട് 2 തവണ പരാജയപെട്ട ഭീതിയാണ് ഹൈദരാബാദിനുള്ളത്

14 മത്സരങ്ങളല് നിന്ന് അഞ്ച് അര്ദ്ധ സെഞ്ച്വറികള് ഉള്പ്പെടെ 473 രണ്സ് നേടിയ നായകന് ഗൌതം ഗംഭീറിന് തന്നെയാണ് കൊല്ക്കത്തയെ മുന്നില് നിന്ന് നയിക്കുന്നത് . മികച്ച ഫോമിലായിരുന്ന ഓള്‍ റൗണ്ടറായ റസലിന്റെ പരിക്ക് കൊല്ക്കത്തക്ക് മങ്ങലേല്പ്പിക്കുന്നു. എന്നാല് സ്പിന്നര്‍മാരായ സുനില്‍ നരെയ്‌ന്റേയും കുല്‍ദീപ് യാദവിന്റയും നിലവിലുള്ള ഫോം ബോളിങ്ങ് കരുത്തിലും ദേശീയ ടീമില്‍ ഇടം ലഭിക്കാതെ പോയ റോബിന്‍ ഉത്തപ്പയുടേയും യൂസുഫ് പഠാന്റേയും ഇതുവരെയള്ള മികച്ച ബാറ്റിങ്ങും കൊല്ക്കത്തക്ക് ആശ്വസിക്കാന് വകയേറേയാണ്

ഹൈദരാബാദിന് പ്രതീക്ഷ നല്‍കുന്ന ഏക ഘടകം നായകന്‍ ഡേവിഡ് വാര്‍ണറാണ്. 14 മത്സരങ്ങളില് 658 റണ്സുമായി ഏറ്റവും കൂടുതല് റണ്സ് നേടിയ പട്ടികയില് രണ്ടാമതാണ് നായകന് ഡേവിഡ് വാര്‍ണറ്. വാര്‍ണറിനൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങുന്ന ശിഖര്‍ ധവാനണ് ഹൈദരാബാദിന് ആശ്വസിക്കാവുന്ന മറ്റൊരു ഘടകം. ഇതുവരെ 463 റണ്‍സാണ് ഈ സീസണില്‍ ധവാന്റെ ബാറ്റില്‍ നിന്ന് പിറന്നത്. യുവരാജ് സിങ്ങും മോയിസെസ് ഹെന്റിക്വെസും മോര്‍ഗനും ഇതുവരെ ഫോമിലേക്ക് ഉയരാത്തത് ഹൈദരാബാദിന് ഏറെ ക്ഷീണം നല്കുന്നു.പരിക്കിന്റെ പിടിയിലായ ആശിഷ് നെഹ്‌റക്ക് പകരം ബരീന്ദെര്‍ സ്രാനും മുതഫിസുര്‍ റഹീമുമാകും ഹൈദരാബാദിന്റെ ബൗളിങ്ങിന് നേതൃത്വം നല്‍കുക. ഒപ്പം ഭുവനേശ്വര്‍ ടീമിന് കരുത്ത് നല്കുന്നു

എലിമിനേറ്ററില്‍ വിജയിക്കുന്ന ടീം രണ്ടാം ക്വാളിഫെയറില്‍ ഗുജറാത്ത് ലയണ്‍സുമായി ഏറ്റുമുട്ടും

TAGS :

Next Story